കറ്റാർ വാഴയുടെ അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ | Qualities Aloe vera plant



കറ്റാര്‍വാഴ ജ്യൂസില്‍ ധാരാളം അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്.പച്ചനിറത്തില്‍ കൊഴുപ്പുള്ള ദ്രാവകം അടങ്ങിയിരിക്കുന്ന ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അനവധിയാണ്

തടി കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് ആലുവേരയുടെ ജ്യൂസ്. കറ്റാര്‍ വാഴയുടെ ജ്യൂസും ഏതെങ്കിലും ഫ്രൂട്ട് ജ്യൂസും കലര്‍ത്തി കുടിക്കാം. അല്ലെങ്കില്‍ കറ്റാര്‍ വാഴ ജ്യുസ് അത്ര തന്നെ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നതും ഗുണം ചെയ്യും.

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുവാനും കറ്റാര്‍വാഴയുടെ ജ്യൂസിന് കഴിയും. വൈറ്റമിനുകള്‍, മിനറലുകള്‍, കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡ്, സാലിസിലിക് ആസിഡ് എന്നിങ്ങനെയുള്ള, ആരോഗ്യത്തിനു ഗുണകരമായ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ് ആലുവേര.


അര ഗ്ലാസ് ആലുവേര ജ്യൂസില്‍ ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തി കുടിക്കുന്നതും ഉത്തമമാണ്. കറ്റാര്‍ വാഴ ജെല്‍, പഴ വര്‍ഗങ്ങള്‍, കരിക്കിന്‍ വെള്ളം എന്നിവ കലര്‍ത്തി സൂപ്പ് ആക്കി കുടിച്ചാലും തടി കുറയും.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section