ചീര കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് വലിയ ഗുണം ചെയ്യും. ചീര കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ കെ ലഭിക്കാൻ സഹായിക്കും. അതുപോലെ ചീസ് കഴിക്കുന്നതും നല്ലതാണ്.
മുട്ടയുടെ മഞ്ഞയും ധൈര്യമായി കഴിക്കാം. വിറ്റാമിൻ കെ1, കെ2 തുടങ്ങിയവ മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെയ്ക്ക് പുറമേ വിറ്റാമിൻ സിയും മറ്റും അടങ്ങിയതാണ് ഇത്. ഇവ രോഗ പ്രതിരോധശേഷിക്കും ചർമ്മത്തിനും ഗുണം ചെയ്യും.
ധാരാളം ആരോഗ്യഗുണങ്ങളുളള ഒന്നാണ് അവക്കാഡോ. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോയിലും വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡന്റുകളും ഫൈബറും അടങ്ങിയ പഴമാണ്പ്രൂൺസ്. വിറ്റാമിൻ കെയും പ്രൂൺസിൽ അടങ്ങിയിട്ടുണ്ട്.
ഗ്രീൻ പീസ് കഴിക്കുന്നതും നല്ലതാണ്. വിറ്റാമിൻ കെയ്ക്ക് പുറമേ, ഫൈബർ, പ്രോട്ടീൻ, അയേൺ, ഫോസ്ഫർസ്, വിറ്റാമിൻ എ, സി എന്നിവയും ഗ്രീൻപീസിൽ അടങ്ങിയിരിക്കുന്നു. ബീഫ് ലിവറിലും വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു.