ആയിരം കോഴിക്ക് അര കാട :പഴമക്കാര്‍ പറയുന്നതൊന്നും വെറുതെയല്ല; ദിവസവും ഒരു കാട മുട്ട കഴിച്ചാലുള്ള ഗുണങ്ങള്‍ അറിയാമോ? | Benefits of having egg of quail



ദിവസവും കോഴിമുട്ടയും, 
താറാവ് മുട്ടയും കഴിക്കുന്നവരുണ്ട്. 
കുട്ടികളുടെ ആരോഗ്യത്തിനു ദിവസവും മുട്ട കൊടുക്കുന്നത് നല്ലതാണ്.

ചിലർ രാവിലെയും, വൈകിട്ടുമൊക്കെ മുട്ട കുട്ടികള്‍ക്ക് കൊടുക്കാറുണ്ട്. എന്നാല്‍ ഇത് ശരിയായ ഭക്ഷണ രീതിയല്ല. ഒരു ദിവസം കുട്ടികള്‍ക്ക് ഒരു മുട്ട മാത്രമേ കൊടുക്കുവാൻ പാടുള്ളു.

കോഴി മുട്ടയേക്കാളും ആരോഗ്യ ഗുണങ്ങളടങ്ങിയ ഒന്നാണ് കാട മുട്ട. 5 കോഴി മുട്ടയ്ക്ക് പകരം ഒരു കാട മുട്ട കഴിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്

കാട മുട്ട ഗുണങ്ങള്‍

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. ഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനും വൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ എ, ബി 6, ബി 12 എന്നിവ അടങ്ങിയിട്ടുണ്ട്.കാടമുട്ടയില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ഇത് ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കും.കലോറി തീരെക്കുറവായതിനാല്‍ തടി കുറയ്ക്കാനും നല്ലതാണ്. 50 ഗ്രാം കാട മുട്ടയില്‍ 80 കലോറി മാത്രമാണുള്ളത്.

തലച്ചോറിന്റെ ആരോഗ്യം

ബുദ്ധിവളര്‍ച്ചയ്ക്കും വിശപ്പുണ്ടാകാനും കാടമുട്ട ഉത്തമമാണ്.കാടമുട്ട തലച്ചോറിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച്‌ ഓര്‍മശക്തി നല്‍കും. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്ബോള്‍ പല രോഗങ്ങളും ഉണ്ടാകും.

ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം. അയേണ്‍ സമ്ബുഷ്ടമായ ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്

പ്രതിരോധ ശേഷി വർധിപ്പിക്കുന്നു

കോഴിമുട്ടയില്‍ ഇല്ലാത്ത ഓവോമ്യൂകോസിഡ് എന്ന പ്രോട്ടീന്‍ കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം, എന്നിവയെ പ്രതിരോധിക്കും.

കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം, എന്നിവയൊക്കെ മാറ്റി തരും.കോഴിമുട്ട അലര്‍ജിയുള്ളവര്‍ക്ക് പോലും കാടമുട്ട ഏറെ ഗുണകരമാണ്. ഇതിന് അലര്‍ജി പ്രശ്‌നം കുറവാണ്. ഇതിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണം തന്നെ കാരണം.

കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ സ്‌റ്റോണ്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. കാട മുട്ടയിലെ വൈറ്റമിന്‍ ഡി കാത്സ്യം വലിച്ചെടുക്കാന്‍ സഹായിക്കും.


എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ വളരുന്ന പ്രായത്തിലെ കുട്ടികള്‍ക്കും ഗുണകരം. ഗുണമുണ്ടെന്ന് കരുതി ഒരുപാട് മുട്ട കഴിക്കരുത്. കാട മുട്ട ദഹിക്കാൻ കൂടുതല്‍ സമയമെടുക്കും. അതിനാൽ തന്നെ മിതമായി കഴിക്കുക.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section