വരുന്നു 'ലാ നിന' ; കൊടും ചൂട് കഴിഞ്ഞ് ഇനി വരുന്നത് കനത്ത മഴക്കാലം | Monsoon season starts with la nina



കേരളത്തിൽ ഇനി വരാൻ പോകുന്നത് കനത്ത മഴക്കാലമാണെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തവണ കേരളത്തിൽ കാലവർഷം അതിശക്തമായിരിക്കും എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മെയ് അവസാനത്തോടെ ആയിരിക്കും ഈ കനത്ത മഴക്കാലം ആരംഭിക്കുക എന്നും അറിയിപ്പുണ്ട്.

‘ലാ നിന’ പ്രതിഭാസമാണ് ഇത്തവണ കേരളത്തിൽ കാലവർഷം ശക്തമാക്കുന്നതിന് കാരണമാവുക. നിലവിൽ ‘എൽ നിനോ’ പ്രതിഭാസം കൊണ്ടാണ് സംസ്ഥാനത്ത് കൊടുംചൂട് അനുഭവപ്പെടുന്നത്. ഇതിന് നേരെ വിപരീതമായ പ്രതിഭാസമാണ് ‘ലാ നിന’. ഈ പ്രതിഭാസം മൂലം കനത്ത മഴ ആയിരിക്കും ഉണ്ടായിരിക്കുക. മെയ് പകുതി വരെ കേരളത്തിൽ ‘എൽ നിനോ’ നിലനിൽക്കുന്നതായിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഈ പ്രതിഭാസം ദുർബലമാവുകയും ‘ലാ നിന’ ശക്തിപ്പെടുകയും ചെയ്യും.


‘ലാ നിന’ ശക്തിപ്പെടുന്നതോടെ മൺസൂൺ മഴ കനക്കുന്നതാണ്. സാധാരണഗതിയിൽ ജൂൺ ഒന്നിന് ആരംഭിച്ച സെപ്റ്റംബർ പകുതിയോടെ അവസാനിക്കുന്ന മൺസൂൺ കാലഘട്ടമാണ് കേരളത്തിൽ ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ മെയ് അവസാനത്തോടെ ആരംഭിച്ച് സെപ്റ്റംബർ അവസാനം വരെ നീണ്ടുനിൽക്കുന്ന അതിശക്തമായ മഴക്കാലം ആയിരിക്കും ഉണ്ടാവുകയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section