വേനൽക്കാലത്ത് തേങ്ങാവെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ ഇരട്ടിയാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം
ഊർജം നൽകുന്നു
തേങ്ങാവെള്ളത്തിൽ ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, ഇലക്ട്രോലൈറ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കൂടുതൽ ഊർജം നൽകുന്നു.
ജലാംശം നിലനിർത്തുന്നു
തേങ്ങാവെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ, പൊട്ടാസ്യം, സോഡിയം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ചർമത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നു
തേങ്ങാവെള്ളം കൊളാജൻ ഉൽപ്പാദനം വർധിക്കാൻ സഹായിക്കുന്നു. കൂടാതെ പല ധാതുക്കളും വിറ്റാമിനുകളും ഉൾപ്പെടുന്നു. ഇത് ചർമത്തിന്റെ ആരോഗ്യം വർധിപ്പിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
കലോറി കുറഞ്ഞ തേങ്ങാവെള്ളത്തിൽ ബയോആറ്റീവ് എൻസൈമുകളുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
ദഹനം മികച്ചതാക്കും ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ തേങ്ങാവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.