മുന്തിരിപ്രിയരേ... മുന്തിരി ഇങ്ങനെ കഴുകിയില്ലെങ്കിൽ പണിപാളും..! | Take care of watering grapes



ചൂട് കൂടിയതോടെ എല്ലാ ഫലങ്ങളെയും പോലെ മുന്തിരിക്കും ഡിമാൻഡ് കൂടിയിരിക്കുകയാണ്. എത്ര ഗുണമുള്ളതാണെങ്കിലും മുന്തിരിയൊക്കെ കഴുകാതെ കഴിച്ചാൽ പണികിട്ടും. പഴങ്ങളിൽ ഏറ്റവും കീടനാശിനി പ്രയോഗം നടത്തുന്ന പഴമാണ് മുന്തിരി. ഇവ വെറും വെള്ളത്തിൽ കഴുകിയാൽ വൃത്തിയാകുമോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എങ്ങനെ കഴുകാം 

ഉപ്പും മഞ്ഞൾ പൊടിയും 

മുന്തിരി ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട വെള്ളത്തിൽ കഴുകിയ ശേഷമാണ് മിക്കവരും ഇപ്പോൾ കഴിക്കുന്നത്. അങ്ങനെ ചെയ്യാവുന്നതാണ്.

ബേക്കിങ് സോഡ

ചെറുചൂടുള്ള വെള്ളത്തിൽ ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് 5-10 മിനിറ്റ് മുന്തിരി മുക്കി വെക്കാം.

എന്നാൽ നല്ല വെള്ളത്തിൽ മുന്തിരി നന്നായി കഴുകിയാൽ മതിയെന്നും ചിലർ പറയുന്നുണ്ട്. ആശങ്കയുണ്ടെങ്കിൽ ഇത് ഒഴിവാക്കി ഓർഗാനിക് പഴങ്ങൾ തിരഞ്ഞെടുക്കൂവെന്നും വിദഗ്‌ധർ പറയുന്നുണ്ട്. 


മുന്തിരി കഴുകിയെടുത്താലും സ്റ്റോറ് ചെയ്യാൻ നന്നായി ഉണക്കിയെടുക്കേണ്ടത് പ്രധാനമാണ്. ഈർപ്പം ഉണ്ടാകുന്നത് പൂപ്പൽ പോലുള്ളവയ്ക്ക് കാരണമാകും. തുടച്ചെടുത്ത ശേഷം മാത്രം സൂക്ഷിക്കാം.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section