പോഷകങ്ങളുടെ കലവറ : കുമ്പളങ്ങ ചില്ലറക്കാരനല്ല | Ash gourd



കുമ്പളങ്ങ

മലയാളികൾക്ക് ഏറെ സുപരിചിതമായ പച്ചക്കറിയാണ് കുമ്പളങ്ങ. ഓലനും പുളിശേരിയും കിച്ചടിയും തുടങ്ങി നരവധി വിഭവങ്ങൾ കുമ്പളങ്ങ കൊണ്ട് തയ്യാറാക്കാറുണ്ട്.

പോഷകങ്ങൾ

പോഷകങ്ങളുടെയും ഒരു കലവറയാണ് കുമ്പളങ്ങ. അന്നജം, പ്രോട്ടീൻ, ഭക്ഷ്യനാരുകൾ, കാത്സ്യം, മഗ്നീഷ്യം, അയേൺ, പൊട്ടാസ്യം, സിങ്ക്, ഫോസ്‌ഫറസ് തുടങ്ങിയവ കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്.

വിറ്റാമിൻ സി

കൂടാതെ വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡൻറുകളും കുമ്പളങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് നല്ലതാണ്.

ദഹനം

കുമ്പളങ്ങയിൽ 96 ശതമാനവും ജലം ആണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എളുപ്പം ദഹിക്കും.

ഇൻസുലിൻ

നാരുകൾ ധാരാളം അടങ്ങിയതിനാൽ മലബന്ധം അകറ്റുകയും ചെയ്യും. കുമ്പളങ്ങ ജ്യൂസിന് ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിക്കാൻ സാധിക്കും.

ശരീരഭാരം

ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുമ്പളങ്ങ ജ്യൂസ്. കുമ്പളങ്ങയിൽ ധാരാളം ഫൈബർ ഉണ്ട്. ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണം ദഹനം സാവധാനത്തിലാക്കും.

കൊഴുപ്പ്

ചെറിയ അളവിൽ കുമ്പളങ്ങ കഴിക്കുന്നതു ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കും. കുമ്പളങ്ങയിൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുള്ളൂ. ഇതും ശരീരഭാരം കൂടാതെ സഹായിക്കും.

വിളർച്ച

വിളർച്ചയുള്ളവർക്കും കുമ്പളങ്ങ കഴിക്കുന്നത് നല്ലതാണ്. ഇതിൽ അയേൺ ധാരാളമായി അടങ്ങിയിട്ടുണ്ട്. അയേൺ ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാൻ സഹായിക്കും.

വൃക്കയുടെ ആരോഗ്യം

വൃക്കകളെ ഡീടോക്സിഫൈ ചെയ്യാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും കുമ്പളങ്ങ പതിവാക്കുന്നത് നല്ലതാണ്.

താരൻ

താരനകറ്റാൻ സഹായകമാണ് കുമ്പളങ്ങ. താരനു കാരണമാകുന്ന ഫംഗസിനെ അകറ്റാൻ കുമ്പളങ്ങ സഹായിക്കും.


ചർമ്മം

ചർമത്തിന് മൃദുത്വമേകാനും ഇത് സഹായിക്കും. വെള്ളം ധാരാളം അടങ്ങിയ കുമ്പളങ്ങ നിർജ്ജലീകരണം തടയാനും സഹായിക്കും.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section