Input - output relationship, Need based supply എന്നിവയെക്കുറിച്ചുള്ള ഒരു പഴഞ്ചൊല്ല്. "കൊടുത്താൽ കിട്ടും" എന്നും "കൊടുത്താലേ കിട്ടൂ" എന്നും പറയാം.
ഇത് കൃഷിയിൽ എന്ത് പ്രസക്തി?
കൃഷി എന്നതും ഒരു കൊടുക്കൽ -വാങ്ങൽ പ്രക്രിയ തന്നെയാണ്. ഒരു ചെടിക്ക് വളരാൻ ഉള്ള അനുകൂലസാഹചര്യങ്ങൾ കർഷകൻ ഒരുക്കുമ്പോൾ, അതിന്റെ വിളവിലൂടെ ചെടി നമ്മളെ തൃപ്തിപ്പെടുത്തുന്നു.
ആവശ്യം (need )അനുസരിച്ച് വെയിലും വളവും വെള്ളവും പരിചരണവും നൽകുമ്പോൾ, അതിന്റെ സംതൃപ്തമായ ചെടി വിളവുകൾ നൽകി നമ്മളെ അനുഗ്രഹിക്കുന്നു.
കാർഷിക ബിരുദപഠന കരിക്കുളത്തിൽ വളരെ പ്രാധാന്യത്തോടെ പഠിക്കുന്ന രണ്ട് വിഷയങ്ങളാണ് അഗ്രോണമി, സോയിൽ സയൻസ് & അഗ്രികൾച്ചറൽ കെമിസ്ട്രി എന്നിവ.
മണ്ണിൽ ചെടികളുടെ വളർച്ചയ്‌ക്കാവശ്യമായ വളങ്ങൾ (പോഷകങ്ങൾ)എന്താണ് ചെയ്യേണ്ടത് എന്നും അവയ്ക്ക് ചെടികൾ ലഭ്യമാക്കാൻ എന്തൊക്കെ ചെയ്യണം എന്നുമൊക്കെ സവിസ്തരം പഠിപ്പിക്കുന്നുണ്ട്. അത് ജൈവ /രാസ /ജീവാണു രൂപത്തിൽ, സന്തുലിതമായി, സമ്മിശ്രമായി കൊടുക്കുമ്പോൾ ഉള്ള വിളവ് സാധ്യത (വിളവ് സാധ്യത) ചർച്ച ചെയ്യുന്നുണ്ട്.
മറ്റ് മേഖലകളിൽ ഇല്ലാത്തത്ര രാസനിരാസവും (കെമോഫോബിയ) ജൈവ അന്ധവിശ്വാസങ്ങളും (ജൈവ അന്ധവിശ്വാസങ്ങളും) ഒക്കെ കാർഷികമേഖലയിൽ ഉണ്ട്. ഒരു പശുവിനെയോ ആടിനെയോ കോഴിയേയോ പോലും വളർത്താൻ മെനക്കെടാത്തവർ ജൈവകൃഷിരീതികളെ കുറിച്ച് വാചാലരാകുന്നു. ആളുകളിൽ ഭയപ്രചോദനം (Fear Motivation) ചെലുത്തി, കൂടിയ വിലയ്ക്ക് (Disproportionate pricing /Greedy Pricing ) കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നു.
ജൈവ കൃഷി രീതികളോട് വിപ്രതിപത്തി ഉണ്ടായിട്ടാണ് ഇങ്ങനെ എഴുതുന്നത് എന്ന് കരുതണം. രണ്ട് അല്ല മൂന്ന് (സമ്മിശ്ര വള പ്രയോഗരീതി അടക്കം) രീതികളുടേയും ഗുണവും ദോഷവും പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ചെടികളിലെ ഉൽപാദന പ്രക്രിയ എങ്ങനെ ആണെന്ന് നോക്കാം. പ്രകാശസംശ്ലേഷണ പ്രക്രിയ തടസ്സമില്ലാതെ നടക്കണം എങ്കിൽ വെയിൽ, വെള്ളം, വളം തുടങ്ങിയ അസംസ്കൃത വസ്തുക്കൾ ആവശ്യാനുസരണം ചെടിയ്ക്ക് ലഭ്യമാക്കണം. വെയിൽ ഇല്ലാതെ മറ്റ് രണ്ടോ, അല്ലെങ്കിൽ വെള്ളമില്ലാതെ മറ്റ് രണ്ടോ, വളം ഇല്ലാതെ മറ്റു രണ്ടുമോ ഉണ്ടായിട്ട് കാര്യമില്ല. കാരണം ഇവ പരസ്പരബന്ധിത (പരസ്പര ബന്ധിതം) ആണ്.
ഉദാഹരണത്തിന് ഒരു തുക ബാഗ് ഉണ്ടാക്കുന്ന ആളുടെ കാര്യം നോക്കാം. അവന്റെ കയ്യിൽ ഒരു പത്ത് ബാഗ് ഉണ്ടാക്കാൻ ഉള്ള തുകയും എട്ട് ബാഗ് തുന്നാൻ ഉള്ള നൂലും ആറ് ബാഗിൽ പിടിപ്പിക്കാനുള്ള zipper ഉം ഉണ്ടെന്ന് കരുതുക. അന്ന് മുഴുവൻ പണി എടുക്കാനുള്ള ശാരീരിക -മാനസിക ശേഷിയും അയാൾക്കുണ്ട് എന്നും കരുതുക. അന്നത്തെ ദിവസം അയാൾക്ക് പൂർണതയുള്ള എത്ര ബാഗ് ഉണ്ടാക്കാൻ സാധിക്കും? ആറേ ആറ് ബാഗുകൾ മാത്രം. പത്ത് ബാഗിനുള്ള തുകയും എട്ട് ബാഗിനുള്ള നൂലും ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അവിടെ ഏറ്റവും കുറച്ച് സിപ്പർ ആണ്, ഫിനിഷ്ഡ് പ്രൊഡക്റ്റ് അഥവാ ഔട്ട്പുട്ട് നിശ്ചയിച്ചത്. ആ നിയമത്തെയാണ് Justus von Liebig, The law of Minimum ' കൊണ്ടും Blackman 'Law of Limiting Factor' കൊണ്ടും നിർവചിച്ചത്.
ഒരു തെങ്ങിന്റെ വേര് പടലം നിലകൊള്ളുന്ന മണ്ണിൽ C,H,O,N,P,K, Ca,Mg,S,Zn, Boron അടക്കമുള്ള സൂക്ഷ്മമൂലകങ്ങൾ എന്നിവ വേണ്ടത്ര ഉണ്ടെങ്കിൽ, ആവശ്യത്തിന് വെള്ളവും വെയിലും ഉണ്ടെങ്കിൽ ഓരോ മാസവും പുറത്ത് വരുന്ന കൂമ്പിൽ 15-20 തേങ്ങകൾ രൂപപ്പെടും. അങ്ങനെ വർഷത്തിൽ 12 പൂങ്കുലകളിൽ നിന്നും 170-240 തേങ്ങകൾ വിളവെടുക്കാൻ സാധിക്കും. ഇനി അഥവാ മേല്പറഞ്ഞ നിയമപ്രകാരം അവിടെ ഏത് input ആണോ കുറഞ്ഞത് അതിനനുസരിച്ചുള്ള വിളവ് മാത്രം കർഷകൻ പ്രതീക്ഷിച്ചാൽ മതിയാകും. ആ limiting factor ചിലപ്പോൾ വെയിൽ ആകാം, വെള്ളം ആകാം, കാർബൺ ആകാം, NPK യിൽ ഏതെങ്കിലും ആകാം, Cal Mag S ൽ ഏതെങ്കിലും ആകാം, അല്ലെങ്കിൽ Chlorine , Boron എന്നിവയിൽ ഏതെങ്കിലും ആകാം.ആ 'ലവൻ' ആയിരിക്കും അന്തിമമായി ആ തെങ്ങിന്റെ വിളവ് നിശ്ചയിക്കുക.
ചുരുക്കത്തിൽ 'അച്ഛൻ അരി 'ആവശ്യത്തിന് നൽകിയാലേ 'അമ്മയ്ക്ക് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കാൻ സാധിക്കൂ. അകത്തേക്ക് കൊടുക്കുന്നത് കുറഞ്ഞാൽ, ദിവസത്തിലെ അവസാനത്തെ ഭക്ഷണം എന്ന നിലയിൽ അത്താഴം കഴിക്കുന്നവർ ആ കുറവ് അനുഭവിച്ചു കൊള്ളണം.
പശുവിനെയും ആടിനെയും ഒന്നും സ്വന്തം വീട്ടിൽ വളർത്താതെ, ഒരു സെന്റ് സ്ഥലത്തേക്ക് കൊടുക്കാനുള്ള 80-100 കിലോ ജൈവവളം കൊടുക്കാൻ, വാണിജ്യകർഷകന് കഴിയില്ല. (സ്വന്തം ആവശ്യത്തിന് കൃഷി ചെയ്യുന്നവരെ ഈ ലേഖനം ഉദ്ദേശിച്ചിട്ടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. നാടിനെ ഊട്ടുന്നവരെ ക്കുറിച്ചാണ് ഇവിടെ കർഷകർ എന്നത് കൊണ്ടുദ്ദേശിച്ചത്).
ശാസ്ത്രീയമായി കൃഷി ചെയ്യുക എന്ന് പറഞ്ഞാൽ ഒരു ചെടിയ്ക്ക് വേണ്ട വെയിൽ, വെള്ളം എന്നിവ കൊടുത്ത് ശരിയായ പരിചരണവും കീട-രോഗ നിയന്ത്രണവും അനുവർത്തിച്ച് സമയത്ത് വിളവെടുത്ത്, മെച്ചപ്പെട്ട വില ലഭിക്കുന്ന രീതിയിൽ വിപണനം നടത്തി ലാഭമുണ്ടാക്കുക എന്നതാകുന്നു. ആ പ്രയാണത്തിൽ അല്പസ്വല്പം പ്രകൃതി വിരുദ്ധതയൊക്കെ വന്നെന്നിരിക്കും.
'രക്തം വരാതെ മാംസം മുറിക്കാൻ' കഴിയില്ലല്ലോ?
എന്നാൽ 'ഇരിക്കുന്ന കൊമ്പ് മുറിയ്ക്കാനും' പാടില്ല.
ഭക്ഷണത്തിന് സാധാരണ മൂന്ന് മാനങ്ങൾ ആണുള്ളത്.
സുഭിക്ഷ ഭക്ഷണം (Food Security )
പോഷക സമൃദ്ധി (Nutritional Security )
സുരക്ഷിത ഭക്ഷണം (Food Safety)
എന്നാൽ അതിന് നാലാമത് ഒരു മാനം കൂടിയുണ്ട്.
താങ്ങാവുന്ന വില (Affordability ).
ജൈവ ഉത്പന്നങ്ങൾക്ക് എന്ന് ഈ നാലാം മാനം, പൊതുസമൂഹത്തിന് നൽകാൻ കഴിയും എന്നും ഗഹനമായി ചിന്തിക്കണം.
Mike is yours...
പ്രമോദ് മാധവൻ