ഒക്റ്റോബർ പകുതിമുതൽ ഫെബ്രുവരി വരെയാണ് കേരളത്തിൽ ശീതകാല പച്ചക്കറി കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. സംരക്ഷിത കൃഷിരീതിയിൽ മഴക്കാലത്തും സാമാന്യം ഭേദപ്പെട്ട രീതിയിൽ ഇവ വിളയിച്ചെടുക്കാവുന്നതാണ്. ഒക്റ്റോബർ പകുതിയോടെ തന്നെ കൃഷിക്കായി നിലമൊരുക്കിയിടണം. നല്ല സൂര്യപ്രകാശമുള്ള സ്ഥലം തിരഞ്ഞെടുത്ത് നന്നായി കിളച്ച്. കുമ്മായവസ്തുക്കൾ ചേർത്ത് മണ്ണ് പാകപ്പെടുത്തിയെടുക്കണം . ഒരു സെന്റിന് 2 മുതൽ 3 കിലോ കുമ്മായം മണ്ണിൽ ചേർക്കണം. ട്രൈക്കോഡെർമ്മയിൽ സമ്പുഷ്ഠീകരിച്ച ചാണകം ഒരു സെന്റിന് 150 കിലോ എന്ന തോതിൽ അടിവളമായി ചേർക്കുക.
തുടരും
© SK ഷിനു