കൃഷിഭവന്‍ കൊണ്ട് കര്‍ഷകന് എന്തൊക്കെയാണ് പ്രയോജനങ്ങള്‍? പല കര്‍ഷകര്‍ക്കും വ്യക്തമായ ധാരണയില്ല. മുതിര്‍ന്ന കര്‍ഷകര്‍ മുതല്‍ പുതുതായി കൃഷിയിലേക്കു കടന്നുവരാന്‍ നില്ക്കുന്ന പുതുതലമുറയ്ക്കു വരെ പ്രയോജനപ്പെടുന്ന തരത്തില്‍ ഈ വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നു.
ക്ലാസ് നയിക്കുന്നത് കൃഷിവകുപ്പിലെ (ചേര്‍ത്തല) അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീ. പ്രമോദ് മാധവനാണ്. കൃഷിയെ സംബന്ധിച്ച വിഷയങ്ങള്‍ ലളിതമധുരമായി എഴുതുന്ന ഫേസ്ബുക്ക് കുറിപ്പുകളിലൂടെ എല്ലാ മലയാളികള്‍ക്കും പരിചിതനാണ് അദ്ദേഹം.
2023 ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാത്രി 8.30 മുതല്‍ ഗൂഗിള്‍ മീറ്റിലാണ് ക്ലാസ് നടക്കുന്നത്. പങ്കെടുക്കാന്‍ താല്പര്യമുള്ള കൃഷിസ്നേഹികള്‍ അവരവരുടെ പേര്, ജില്ല, കൃഷിബന്ധം ഇവ 9656933339 എന്ന നമ്പരില്‍ വാട്സാപ് ചെയ്താല്‍ ലിങ്ക് അയച്ചുതരുന്നതാണ്. ക്ലാസ് തികച്ചും സൗജന്യമായിരിക്കും.
സംഘാടകര്‍: എന്റെകൃഷി.കോം & ഡിജിറ്റല്‍ ഫാര്‍മേഴ്സ് ഫൗണ്ടേഷന്‍.