കേരളത്തിൽ കാണപ്പെടുന്ന ഒരു നാടൻ മാങ്ങ. നീളം കൂടി, വണ്ണം കുറഞ്ഞത് ആണ് ഇത്. പഴുത്താൽ വളരെ നല്ല മണം ആണ്.
രുചിയുടെ റാണി
ഒരു പ്രത്യേക രുചി ഉള്ള മാങ്ങ. വളരെ നീളം കൂടിയ ഇതിന്റെ ഇലക്ക് നല്ല മണം ആണ്.
മാവിൽ നിന്ന് പഴുക്കുന്ന മാങ്ങയാണ് ബെസ്റ്റ്. പഴുക്കാൻ തുടങ്ങുമ്പോൾ താഴെ വീഴും. അപ്പോൾ ആണ് മധുരം കൂടുതൽ.
നല്ല രോഗപ്രതിരോധ ശേഷിയും, നല്ല കീട പ്രതിരോധ ശേഷിയും ഉണ്ട്. പുഴുക്കേട് വളരെ അപൂർവം ആണ്.
കൊളംബ് മാങ്ങാ, എന്നാണ് ഞങ്ങൾ പറയുന്ന പേര്.
(ശ്രീ ലങ്കയിലെ കൊളംബോ യിൽ നിന്ന് പണ്ട് കൊണ്ട് വന്നത് ആണത്രേ)
NB. മാങ്ങാ അണ്ടി നട്ടു ഉണ്ടാകുന്ന മാവ് കായ്ക്കാൻ 3 വർഷം എങ്കിലും വേണ്ടി വരും.
നിങ്ങൾ ഈ മാവിനെ വിളിക്കുന്ന പേര് എന്താണ് ?
ഒന്ന് കമന്റ് ബോക്സിൽ അറിയിക്കൂ 👇👇
✍🏻 Dr. Nazar Cherukulam, Kollam
Photos