തിന; ലോകത്തിലെ ഏറ്റവും പുരാതന വിള | SK Shinu | Foxtail Millets


കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി തഴച്ചുവളരുവാൻ കഴിയുന്ന ചെറുധാന്യമാണ് തിന . ഇറ്റാലിയൻ മില്ലറ്റ് , ജർമ്മൻ മില്ലറ്റ്, ഹംഗേറിയൻ മില്ലറ്റ് അങ്ങനെ അവ വളർന്നുവരുന്ന ഓരോ രാജ്യങ്ങളുടെ പേരിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും പുരാതന വിളയെന്നു വിശേഷിപ്പിക്കാവുന്ന ചെറു മണി ധാന്യമാണ് തിന . BC 2700 നോടടുത്ത് ഈ ചെടി ചൈനയിലെ 5 വിശുദ്ധ സസ്യങ്ങളിലൊന്നായി കരുതി പൂജിച്ചിരുന്നു. ശരീര ഭാരം കുറയ്ക്കുവാനുള്ള പോഷകങ്ങൾ ഉള്ളതുകാരണം കൂടുതൽ നേരം വിശപ്പിന് ശമനമുണ്ടാക്കുവാനും . ഭക്ഷണത്തിനിടയിലെ അനാരോഗ്യമായ ലഘുഭക്ഷണശീലം കുറയ്ക്കുവാനും സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി ഉറപ്പാക്കുന്നതിനും , കുട്ടികൾക്കും , ഗർഭിണികൾക്കും , തിന ഒരു പോഷകാഹാരമായും ഉപയോഗിക്കാം.



നല്ല സൂര്യപ്രകാശം ഉള്ളതും , വെള്ളക്കെട്ടില്ലാത്തതുമായ സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കണം. ഒരു സെന്റിന് 3 കിലോ കുമ്മായവസ്തുക്കൾ നിലമൊരുക്കുന്ന സമയത്ത് മണ്ണിൽ ചേർക്കണം. കുമ്മായവസ്തുക്കൾ ഇട്ട് രണ്ടാഴ്ച്ച കഴിഞ്ഞ് രണ്ടാം കിളയൽ നടത്തി വിത്തുവിതയ്ക്കാം. കൃഷിയിടത്തിൽ നേരിട്ട് വിത്തുവിതയ്ക്കുമ്പോൾ 1 ഏക്കറിന് 5 കിലോ വിത്ത് വേണ്ടിവരും. എന്നാൽ ചാലുകീറി വിത്തുവിതയ്ക്കുമ്പോൾ ഏക്കറിന് 4 കിലോ വിത്ത് മതിയാക്കും. വിത്തുവിതയ്ക്കുന്നതിന് മുൻമ്പായി സ്യൂഡോമോണസ് 10 gm 1 ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ നേരം വിത്ത് പരിചരണം നടത്തിയ ശേഷം വിതയ്ക്കാം. രാസകൃഷി ചെയ്യുന്നവർ കാർബന്റാസിം 2 gm 1 ലിറ്റർ വെള്ളത്തിൽ കലക്കി വിത്തു പരിചരണം നടത്താം. വിതയ്ക്കു മുൻമ്പായി ഏക്കറിന് 5 ടൺ കാലിവളമോ or കമ്പോസ്‌റ്റോ അടിവളമായി മണ്ണിൽ ചേക്കണം. വിത കഴിഞ്ഞ് 15-ാം ദിവസം കളപറിച്ച് മാറ്റിയ ശേഷം ആദ്യ വളപ്രയോഗം നടത്തണം. ഏക്കറിന് 16 കിലോ നൈട്രജൻ അടങ്ങിയ രാസവളം ഇടാം. 40-ാം ദിവസമാകുമ്പോഴേക്കും കളപറിച്ചശേഷം രണ്ടാം വളപ്രയോഗം നടത്തണം. ഏക്കറിന് 9 Kg ഫാക്ടംഫോസും , 16 കിലോ പൊട്ടാഷും നൽകണം. 80 മുതൽ 90 ദിവസമാകുമ്പോഴേക്കും വിളവെടുപ്പിന് പാകമാകും. കീടരോഗബാധ വളരെ കുറവാണ് ഈ കാർഷിക വിളയ്ക്ക്.

തിനയുടെ ജന്മദേശം കിഴക്കൻ ഏഷ്യയെന്നാണ് കരുതപ്പെടുന്നത്. സെറ്റാരിയ ഇറ്റാലിക്ക എന്നാണ് തിനയുടെ ശാസ്ത്രനാമം. തിന പക്ഷികൾക്കുള്ള ഭക്ഷണമായാണ് നാം കരുതിയിരുന്നത്. എന്നാൽ മനുഷ്യർക്കും കഴിക്കുവാൻ പറ്റുന്ന ധാന്യമാണിത്. ശരീര ഊഷ്മാവ് കൂടുന്നതിനും , പനി മാറുവാനായി കൊടുക്കുന്ന ഒരാഹാരമായും , മരുന്നായും പരമ്പരാഗദമായി തിനയെ ഉപയോഗിച്ചിരുന്നു. പനിയുള്ള രോഗി തിനകൊണ്ടുണ്ടാക്കിയ കുറുക്ക് കഴിച്ച് കമ്പിളികൊണ്ട് മൂടിപ്പുതച്ചു കിടന്നാൽ പനി പമ്പകടക്കും. ധാതുക്കളുടേയും , വിറ്റാമിനുകളുടേയും കലവറയാണ് തിന . ഇതിൽ അരിയേക്കാൾ 100 മടങ്ങ് മാംസ്യവും , 500 മടങ്ങ് ധാതുക്കളും , 400 മടങ്ങ് ഇരുമ്പും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ B 1 , വിറ്റാമിൻ B 2 എന്നിവയും തിനയിൽ അടങ്ങിയിരിക്കുന്നു. കാത്സ്യം ധാരാളം ഉള്ളതിനാൽ എല്ലുകൾക്ക് ബലമുണ്ടാകുന്നതിന് സഹായകമാണ്.




തിനയുടെ വിത്തിനും , കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി തയാറാക്കിയ , തിനഭക്ഷണങ്ങൾ തയാറാക്കുന്നതിനാവശ്യമായ ജൈവരാജ്യം മൂല്യവർധിത ഉൽപ്പന്നങ്ങൾക്കും വിളിക്കുക.

✍🏻 SK. ഷിനു

ചിത്രം: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 
കൈതാരത്തെ തിന കൃഷിയിടം.












Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section