ഓൺലൈൻ മെഗാ ക്വിസ് മത്സരം | കേരളീയം 23 | Mega Quiz Competition
GREEN VILLAGEOctober 10, 2023
0
നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയോട് അനുബന്ധിച്ച് ലോകമെമ്പാടുമുളള മലയാളികള്‍ക്ക് പങ്കെടുക്കാവുന്ന ഓണ്‍ലൈന്‍ മെഗാ ക്വിസ് സംഘടിപ്പിക്കുന്ന വിവരം എല്ലാവരെയും അറിയിക്കുകയാണ്. സ്‌കൂള്‍, കോളേജ്, പ്രൊഫണല്‍ കോളേജ് വിദ്യാര്‍ത്ഥികൾക്കും പൊതുജനങ്ങൾക്കും www.keraleeyam.kerala.gov.in - ല്‍ രജിസ്റ്റര്‍ ചെയ്ത് മെഗാക്വിസില്‍ പങ്കെടുക്കാനാവും. 2023 ഒക്ടോബര്‍19 ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ഗ്രാന്റ് ഫിനാലെയിൽ വിജയിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും മെമന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനിക്കും. മെഗാക്വിസ് ഷോയിൽ ഏവരും ആവേശപൂർവ്വം പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു.