കൊച്ചി ബോൺസായ് തയാറാക്കലിന്റെ വിവിധ വശങ്ങൾ പ്രതിപാദിക്കുന്ന ശിൽപശാല നാളെ.
പനമ്പിള്ളി നഗർ മനോരമ ഓഫിസിൽ രാവിലെ 9.30 മുതൽ 4 വരെ നടക്കുന്ന ശിൽപശാലയിൽ 600 ആദ്യം രൂപ അടയ്ക്കുന്ന 100 പേർ പങ്കെടുക്കാം. കൊച്ചിൻ ബോൺസായ് ക്ലബ് പ്രസിഡന്റും സൗത്ത് ഏഷ്യൻ ബോൺസായ് ഫെഡറേഷൻ അംഗവുമായ സേവ്യർ ബോൺസായ് വളർത്തലിനെക്കുറിച്ചു സംസാരിക്കും.
ബോൺസായ്ക്കു വേണ്ടി തെ തിരഞ്ഞെടുക്കുന്നത്, തൈ പരുവപ്പെടുത്തൽ, വളർച്ച, ഷെയ്പിങ്, ബ്രാഞ്ച് സിലക്ഷൻ, വയറിങ്, വളപ്രയോഗം, നടീൽപാത്രം, പറിച്ചു നടീൽ, ഡിസ്പ്ലേ തുടങ്ങി ചെടികൾ പ്രദർശനത്തിനു തയാറാക്കുന്നതുവരെയുള്ള കാര്യങ്ങൾ ഉദാഹരണ സഹിതം പ്രതിപാദിക്കും. വാണിജ്യാടിസ്ഥാനത്തിൽ ബോൺസായ് വളർത്താൻ ആഗ്രഹിക്കുന്നവർക്കും ക്ലാസ് പ്രയോജനകരമാണ്.
പങ്കെടുക്കുന്നവർക്ക് 390 രൂപ വിലയുള്ള കർഷകശ്രീ സബ്സിപ്ഷൻ ഒരു വർഷത്തേക്കു നൽകുന്നതിനു പുറമേ 2024ലെ കർഷകശ്രീ ഡയറിയും ലഭിക്കും. ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.