പ്രമേഹവും അനുബന്ധ രോഗങ്ങളും കാൻസറും പിടിമുറുക്കുന്ന ഇക്കാലത്ത് അവയെ ചെറുക്കുന്ന ഭക്ഷണരീതി നാം സ്വീകരിക്കണം. കുറഞ്ഞ തോതിൽ കൊഴുപ്പും ഊർജമൂല്യവും ഉയർന്ന അളവിൽ പ്രോട്ടീനും ഭക്ഷ്യനാരും ധാതുലവണങ്ങളും അടങ്ങിയ ഭക്ഷണമാണ് ജീവിതശൈലീരോഗങ്ങളെ മറികടക്കാനുള്ള മന്ത്രമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ ഒരു മാന്ത്രികഭക്ഷണമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെ ഉത്തരം. മേൽപറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുചേർന്ന ചെറുധാന്യങ്ങളെ സൂപ്പർ ഫുഡ് എന്നു വിശേഷിപ്പിക്കുന്നു ആധുനിക വൈദ്യശാസ്ത്രം.
കോട്ടുവള്ളിയിലെ കർഷകർ ഉൽപ്പാദിപ്പിച്ച ചെറു ധാന്യങ്ങൾ ജൈവരാജ്യം ഓർഗാനിക്ക് ഫാം സംസ്ക്കരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായി വിപണിയിലെത്തിച്ചിട്ടുണ്ട്. കോട്ടുവള്ളി കൃഷിഭവന്റെ കർഷകമിത്ര എക്കോ ഷോപ്പിൽ ചെറുധാന്യ ഉൽപ്പന്നങ്ങളും , ചെറുധാന്യ വിത്തിനങ്ങളും ലഭിക്കും.
✍🏻 SK ഷിനു