അഗ്രികൾചറൽ കോളേജുകളിലേക്ക് സ്പോട്ട് അഡ്മിഷൻ | Spot admission to Agricultural colleges
September 19, 2023
0
കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ(KCAET) ബി.ടെക് അഗ്രികൾച്ചറൽ എൻജിനീയറിങ്, ബി.ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിലെ ഒഴിവുകൾ വന്നിട്ടുള്ള സീറ്റുകളിലേക്കും പിന്നീട് വരാവുന്നതുമായ സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നു. KEAM റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റി റിസർവേഷൻ പാലിച്ച് കൊണ്ടുമായിരിക്കും അഡ്മിഷൻ നടത്തുക. താല്പര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ 21.09.2023 രാവിലെ 10 മണിക്ക് മുൻപായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെയും യൂണിവേഴ്സിറ്റിയുടെയും വെബ്സൈറ്റുകൾ പരിശോധിക്കേണ്ടതാണ്(www.kcaet.kau.in, www.kau.in)