“ഹൈടെക് കൃഷി” വിഷയത്തില്‍ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. | High-tech krshi online course

കേരള കാര്‍ഷിക  സര്‍വ്വകലാശാല ഇ-പഠന കേന്ദ്രം “ഹൈടെക് കൃഷി” വിഷയത്തില്‍ തയാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ  ബാച്ച്  2023 ഒക്ടോബര്‍ 03 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്സ് കൈകാര്യം ചെയ്യുന്നത്. താല്‍പ്പര്യമുള്ളവര്‍ 2023 ഒക്ടോബര്‍ 02നകം കോഴ്സില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
25 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണമായും മലയാളത്തിലാണ്. 11 സെഷനുകളിലായി തയാറാക്കിയ കോഴ്സ്  കെ.എ.യു. MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർഥം പ്രയോജനപ്പെടുത്താവുന്നതാണ്. കംപ്യൂട്ടര്‍ അല്ലെങ്കില്‍  മൊബൈല്‍ (സ്മാര്‍ട്ട്‌  ഫോണ്‍)  ഫോണിന്റെ  സഹായത്തോടെ കോഴ്സ് പഠിക്കാം. ഫൈനല്‍ പരീക്ഷ പാസ്സാവുന്ന  പഠിതാക്കള്‍ക്ക് ആവശ്യമെങ്കില്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ്‌ ഈടാക്കും.
www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സില് റജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള  നിര്‍ദ്ദേശങ്ങള്‍ മേല്‍ പറഞ്ഞ ലിങ്കില്‍  ലഭ്യമാണ്. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒക്ടോബര്‍ 03 മുതല്‍  ‘പ്രവേശനം’  എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാവുന്നതാണ്.










Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section