തക്കാളിയുടെ ഗുണങ്ങൾ | Qualities of tomato


നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തക്കാളി. ദിവസവും തക്കാളി ഉപയോഗിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുന്നത്.ആരോഗ്യസംബന്ധമായി നമ്മളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്. ഏത് തരത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് മികച്ച ഒന്നാണ് തക്കാളിഎന്നത് എത്രപേർക്ക് അറിയാം. ഏത് വിധത്തിലും ആരോഗ്യത്തിന്‍റെ കാര്യത്തില്‍ മികച്ച ഒന്നാണ് തക്കാളി എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനായി തക്കാളികഴിച്ചാല്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം…



|> തടി കുറക്കാന്‍ : 
തടിയും വയറും കുറക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ തക്കാളിയുടെ വഴി ഒന്ന് ആലോചിച്ച് നോക്കാവുന്നതാണ്. തടി കുറക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു തക്കാളി ജ്യൂസ്. ഇത്ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ സഹായിക്കുന്നു. ഇതിലുള്ള ഫൈബര്‍കണ്ടന്‍റ് ആണ് ഇത്തരത്തിലുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഇതിലുള്ള ന്യൂട്രിയന്‍സ് കലോറി എന്നിവയെല്ലാം തടികുറക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പല വിധത്തില്‍ ഉപയോഗിച്ച് തക്കാളിയിലൂടെ തടി കുറക്കാം.

|> വിറ്റാമിൻ ധാരാളം : 
തക്കാളിയില്‍ ധാരാളം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതി നുംതക്കാളി ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല എല്ലുകളുടേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. തക്കാളി ഭക്ഷണത്തില്‍ ധാരാളംഉള്‍പ്പെടുത്തുക.

|> കൊളസ്ട്രോൾ നിയന്ത്രിക്കാൻ
മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഫലമാണ് പലപ്പോഴും കൊളസ്‌ട്രോള്‍ ആയി മാറുന്നത്. കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി. തക്കാളി പച്ചക്കും കഴിക്കാം, മാത്രമല്ല ദിവസവും തക്കാളിജ്യൂസ് കഴിക്കുന്നത് കൊണ്ട് കൊളസ്ട്രോള്‍ കുറയുകയും ചെയ്യുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. 

|> ഹൃദയത്തിന് ആരോഗ്യം : 
തക്കാളി ജ്യൂസ് കഴിയ്ക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുന്നു എന്നതാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം നമ്മുടെ ഹൃദയത്തിന്റെ മസിലിന് നല്‍കുന്ന ആരോഗ്യം അത്ര ചെറുതൊന്നുമല്ല. മാത്രമല്ല ഇത് ഹൃദയത്തെസംരക്ഷിക്കുന്നതോടൊപ്പം ചെറിയൊരു സംരക്ഷണം നമ്മുടെ കിഡ്നിയ്ക്കുംനല്‍കുന്നുണ്ട്.

|> ദഹനത്തിന് സഹായിക്കുന്നു : 
ദഹന പ്രശ്‌നങ്ങള്‍ ആര്‍ക്ക് എപ്പോള്‍ വരും എന്ന് പറയാന്‍ സാധിക്കില്ല.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കുന്നതിന് തക്കാളി ഉത്തമമായ ഒന്നാണ്. ദഹനസംബന്ധമായ പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നഒന്നാണ് തക്കാളി ജ്യൂസ്. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ഇത് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെപരിഹരിക്കാന്‍ തക്കാളി ഉപയോഗിക്കാം.

|> അതിസാരത്തിന് പരിഹാരം : 
അതിസാരം പലരിലും പ്രശ്നമുണ്ടാക്കുന്നു. ഇത്തരത്തിലുള്ള എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി ജ്യൂസ്.തക്കാളി ജ്യൂസ് കൊണ്ട് മുതിര്‍ന്നവരില്‍ കാണപ്പെടുന്ന ഇത്തരത്തിലുള്ള പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. 

|> ടോക്സിൻ പുറന്തള്ളുന്നു : 
ടോക്സിന്‍ പുറന്തള്ളുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് തക്കാളി. തക്കാളിജ്യൂസ് കൊണ്ട് ശരീരത്തിലുള്ള എല്ലാ വിഷാംശങ്ങളേയും പുറന്തള്ളാന്‍ സഹായിക്കുന്നു. ശരീരത്തില്‍ ധാരാളംടോക്‌സിന്‍ ഉള്ള അവസ്ഥയില്‍ ധാരാളം തക്കാളി ജ്യൂസ് കഴിക്കാവുന്നതാണ്. 

|> ശാരീരികോര്ജ്ജം : 
ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും തക്കാളി ജ്യൂസ് സ്ഥിരമായികഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കല്‍സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഒരു കപ്പ് കാപ്പിക്ക് പകരം എന്നും രാവിലെ തക്കാളി ജ്യൂസ്കഴിക്കുന്നത് നല്ലതാണ്. 

|> പല്ലിനും എല്ലിനും : 
വയസ്സാവുന്തോറും നമ്മുടെ പല്ലിന്‍റേയും എല്ലിന്‍റേയും ആരോഗ്യം കുറഞ്ഞുവരുന്നു. എന്നാല്‍ തക്കാളി ജ്യൂസ് ഭക്ഷണത്തിന്റെ ഭാഗമാക്കിക്കോളൂ ഇത്തരംആവലാതികളും പ്രശ്നങ്ങളും എല്ലാം ഓടിയൊളിക്കും എന്നതാണ് സത്യം.

|> പ്രമേഹത്തെ തുരത്തും : 
തക്കാളി ജ്യൂസ് ഉപയോഗിക്കുന്നത് പ്രമേഹത്തെ തുരത്തും എന്ന കാര്യത്തില്‍സംശയം വേണ്ട. ഇതിലെ ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ മിടുക്കനാണ്.

 |> ചർമകാന്തി നിലനിർത്തും :
തക്കാളി ചര്‍മകാന്തി നിലനിര്‍ത്താന്‍ സഹായിക്കും. തക്കാളികൊണ്ടുണ്ടാക്കുന്ന ഫേസ് പാക്കുകൾ ചർമത്തിലെ വരകളും ചുളിവുകളും നീക്കംചെയ്യുന്നതിനും മുഖക്കുരു മാറുന്നതിനും സഹായിക്കുന്നു.





|> മുടി : മുടിയുടെ ആരോഗ്യത്തിനും തക്കാളി നല്ലതാണ്‌. തക്കാളിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ മുടി ബലമുള്ളതും തിളക്കുമുള്ളതുമായി ഇരിക്കാന്‍ സഹായിക്കും. തക്കാളി മുടി കൊഴിച്ചിലിനുള്ള പരിഹാരമല്ല മറിച്ച്‌ മുടിയുടെ ഭംഗി കൂട്ടാന്‍ ഇവ സഹായിക്കും. 

എന്നാല്‍ അധികമായാൽ 
അമൃതും വിഷം എന്നതു പോലെ 
തക്കാളി അമിതമായാൽ അതും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. തക്കാളിയുടെ വിത്ത് കൂടുതല്‍ കഴിക്കുന്നത് പലപ്പോഴും കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section