വയ്ക്കോലിൽ വിരിയുന്ന വർണ്ണചിത്രങ്ങൾ - പ്രമോദ് മാധവൻ | Pramod Madhavan


നെല്ലിൽ നിന്നുണ്ടാക്കാവുന്ന മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ അരി ഉപയോഗിച്ച് എന്തെല്ലാം ഉണ്ടാക്കാം എന്നാണ് പൊതുവെ ആലോചിക്കുക.



കൂടിപ്പോയാൽ അതിന്റെ കതിരുകൾ കെട്ടി ഉണ്ടാക്കുന്ന 'കതിർക്കുല'യും ഓർമ്മയിൽ വരും.

പക്ഷെ ഒരു നെൽചെടിയിൽ നിന്നും മാത്രം ഒരു കിലോ നെല്ലരിയേക്കാൾ മൂല്യം ലഭിക്കാൻ 'Paddy Straw Art 'നും കഴിയും എന്ന് തെളിയിച്ച കുറേ കലാകാരന്മാർ കൊല്ലം ജില്ലയിലെ കടവൂരിലും പരിസരപ്രദേശത്തുമുണ്ട്. പല നിറങ്ങൾ ഉള്ള വൈക്കോൽ ഉപയോഗിച്ച് ഉണ്ടാക്കുന്ന souvenirs വളരെ ആകർഷകമാണ്. മേശപ്പുറത്ത് വയ്ക്കാവുന്ന folder കൾ ആയും ഭിത്തിയിൽ ഫ്രെയിം ചെയ്ത് വയ്ക്കാവുന്ന വൈക്കോൽ ചിത്രങ്ങളായും Wall Hangings ആയും ഇവയ്ക്ക് വലിയ വിപണന സാധ്യതയുണ്ട്.

വിദേശ സഞ്ചരികൾക്ക് മുന്നിൽ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇവ വച്ചാൽ ഉറപ്പായും ഈ കലാകാരന്മാർ സാമ്പത്തികമായി ഉന്നതിയിലെത്തും.

ഇത് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന കാര്യമായി കരുതുന്നില്ല. നല്ല ക്ഷമയും ഭാവനയും ചിത്രം രചിക്കാനുള്ള കഴിവും അനിവാര്യമാണ്.

ഗൃഹപ്രവേശനം, യാത്രയയപ്പ്, വിവാഹം, തുടങ്ങിയ അവസരങ്ങളിൽ ഒക്കെ ഇത്തരം പ്രകൃതിസൗഹൃദ കര കൗശലവസ്തുക്കൾ വാങ്ങി നമ്മുടെ കലാകാന്മാരെ പ്രോത്സാഹിപ്പിക്കാം.

ഈ വൈക്കോൽ ചിത്രങ്ങളുടെ സൃഷ്ടാവ്, തൃക്കടവൂർ ശിവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീ. ഗോപാലകൃഷ്ണ പിള്ളയാണ്.

അദ്ദേഹത്തെ അഭിനന്ദിക്കാനും ചിത്രങ്ങൾ വാങ്ങാനും ബന്ധപ്പെടേണ്ട നമ്പർ ചുവടെ കൊടുക്കുന്നു.






ഏത് കാർഷിക വിളകൾക്കും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത്തരം മൂല്യവർധനവിനുള്ള സാധ്യതകൾ ഉണ്ടെന്നറിയുക.

✍🏻 പ്രമോദ് മാധവൻ


Photos








Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section