മുളക് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? | Qualities of chilli


പതിവായി ചുവന്ന മുളക് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുവെന്ന് പഠനം പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സയന്റിഫിക് സെഷൻസ് അവതരിപ്പിച്ച ഒരു പ്രബന്ധത്തിലാണ് ഇങ്ങനെ പറയുന്നത്. പതിവായി മുളക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് കാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് പഠനത്തിൽ പറയുന്നത്. മുളകിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.



അഞ്ച് പ്രമുഖ ആഗോള ആരോഗ്യ ഡാറ്റാബേസുകളിൽ നിന്നുള്ള 4,729 പഠനങ്ങളെ ഗവേഷകർ വിശകലനം ചെയ്തു. പതിവായി മുളക് കഴിക്കുന്നവരിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നതിൽ 26 ശതമാനം കുറവുണ്ടെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.




ആയുസ് കൂട്ടാന്‍ മാത്രമല്ല മസ്തിഷ്‌കാഘാതം, കാന്‍സര്‍ എന്നിവയെ ഒരു പരിധിവരെ മുളകിന് തടയാനാവുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍. മുളകില്‍ അടങ്ങിയിരിക്കുന്ന എരിവ് നല്‍കുന്ന 'കാപ്സീസിന്‍' (capsaicin) എന്ന ഘടകം പൊണ്ണത്തടി, കാന്‍സര്‍ എന്നിവയെ തടഞ്ഞ് നിര്‍ത്തുമെന്ന് പല പഠനങ്ങളിലും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section