എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്താണ് കോട്ടുവള്ളി. കോട്ടുവള്ളിയിലെ ഉപ്പുകലർന്ന മണൽ മണ്ണിൽ വിവിധയിനങ്ങളിൽ ഉള്ള കാർഷിക വിളകൾ വിളഞ്ഞ ചരിത്രവുമുണ്ട്. വള്ളുവള്ളിയിലെ മികച്ച കർഷകനായ ശ്രീ. രാജു ജോസഫ് വാഴുവേലിൽ തന്റെ കൃഷിയിടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്ത നിലക്കടല കൃഷി നൂറു മേനി വിജയമാണ്. കൂടുതൽ സ്ഥലങ്ങളിൽ കൃഷി ചെയ്യുവാനുള്ള തയാറെടുപ്പിലാണ് കർഷകൻ.
മൂന്നര മാസം മുൻമ്പാണ് നിലക്കടല വിത്തുകൾ നട്ടത്. 125 ദിവസമായപ്പോൾ വിളവെടുക്കുവാൻ പാകമായി. ഒരു കടല ചെടിയിൽ നിന്ന് 200 ഗ്രാമിന് മുകളിൽ കടല വിളഞ്ഞു. ഒരു വർഷം 3 തവണ കടല വിളയിക്കുവാൻ കഴിയും എന്നാണ് കർഷകൻ പറയുന്നത്. തെങ്ങിൽ തോപ്പുകളിലും , വാഴത്തോട്ടങ്ങളിലും , പച്ചക്കറി വിളകൾക്കിടയിലും ഇടവിളയായി കൃഷി ചെയ്താൽ കർഷകന് കൂടുതൽ വരുമാനം ഉണ്ടാക്കാം. കേരളത്തിന്റെ കാലാവസ്ഥയിയിൽ നിലക്കടല നല്ല വിളവു ലഭിക്കും. വിപണികളിൽ നിലക്കടലയ്ക്ക് ആവശ്യക്കാർ ഏറെയാണ്.
Read Also
മന്ത്രിമാരെ വേദിയിലിരുത്തി കർഷകരുടെ പ്രശ്നങ്ങൾ തുറന്നടിച്ച് ജയസൂര്യ