തെങ്ങ് കൃഷിയെ കുറിച്ച്...
എവിടെയാണ് നമുക്ക് പിഴച്ചത്?..
പിഴച്ചത് എവിടെയെന്നറിയാമോ?
സസ്യങ്ങൾക്ക് കൃത്യമായി വെള്ളവും സൂര്യപ്രകാശവും മൂലകങ്ങളും ലഭിച്ചാൽ അവ നിങ്ങളെ പ്രണയിക്കും അതിരറ്റ്...അല്ലാതെ 1 രൂപയുടെ വളം കൊടുത്താൽ തെങ്ങ് കായ്ക്കില്ല
ഒരു തെങ്ങിന് ഒരു വർഷം നൽകേണ്ട വളങ്ങൾ എന്തൊക്കെ എന്ന് പറയാം...
കൃത്യമായി ഈ വളങ്ങൾ ചെയ്‌താൽ 3 ആം വർഷം മുതൽ 140 തേങ്ങക്ക് മുകളിൽ ഉത്പാദനം ലഭിക്കും 40 ന് മുകളിൽ ഓലകൾ ഉണ്ടാകും തൊണ്ട് പൊളിച്ച തേങ്ങയുടെ തൂക്കം 400 ഗ്രാമിന് മുകളിലായിരിക്കും...
മണ്ണ് പരിശോധന നടത്തിയാണ് മണ്ണിൽ ഉള്ള മൂലകങ്ങൾ എത്രയെന്നും കുറവ് ഉള്ളവ ഏതൊക്കെ എന്നും മനസിലാക്കി ആവശ്യത്തിന് മണ്ണിലേക്ക് നൽകാൻ സാധിക്കുക.. എന്നാൽ മണ്ണ് പരിശോധന ഫലം ഇല്ലാത്ത സാഹചര്യത്തിൽ മണ്ണിലേക്ക് കൊടുക്കേണ്ട വളങ്ങൾ ഏതൊക്കെ എന്ന് പറയാം.
വളം നൽകുന്നതിന് 7-10 ദിവസം മുൻപ് 1 കിലോ കുമ്മായം നൽകണം കുമ്മായം വെറുതെ നൽകിയാൽ പോരാ മഴക്ക് മുൻപ് നൽകണം അല്ലെങ്കിൽ നന നൽകണം നന നൽകി അല്ലെങ്കിൽ മഴ കിട്ടി കുമ്മായം മണ്ണിൽ ലയിച്ചു ചേരണം അതിന് ശേഷം 10:05:20 എന്ന വളകൂട്ട് 3 മുതൽ 3.5 കിലോ ഒരു തെങ്ങിന് നൽകണം അതിനൊപ്പം 100 ഗ്രാം ബോറാക്സ്,400 ഗ്രാം മഗ്‌നീഷ്യം സൽഫേറ്റ് കൂടി നൽകണം...
തെങ്ങിന്റെ ചുവട്ടിൽ നിന്നും 2 മീറ്ററെങ്കിലും അകലത്തിൽ തടം എടുക്കണം ചുവട്ടിൽ നിന്നും 1.5 മീറ്റർ മുതൽ 2 മീറ്റർ വരെയുള്ള വേരുകളാണ് വളം വലിച്ചെടുക്കുന്നത് എന്നതിനാൽ ഈ ഭാഗത്താണ് വളം നൽകേണ്ടത്..10:05:20 എന്ന വളകൂട്ടിനേക്കാളും കർഷകർക്ക് ഏറ്റവും ലാഭകരം നേർവളങ്ങൾ നൽകുക എന്നതാണ് അതിനായി നൈട്രജൻ എന്ന മൂലകം ലഭിക്കാൻ 700 ഗ്രാം യൂറിയ,വേരിന്റെ വളർച്ചക്കായി ഫോസ്ഫറസ് വേണം അതിനായി 500 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് അല്ലെങ്കിൽ മസൂറി ഫോസ് അല്ലെങ്കിൽ factamphos, പൂക്കാനും കായ്കൾ ഉണ്ടാകാനും പൊട്ടാസ്യം എന്ന മൂലകം ആവശ്യമാണ് അതിനായി 1300 ഗ്രാം mop അഥവാ മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് നൽകുക.
ഇതിനൊപ്പം മുകളിൽ സൂചിപ്പിച്ച ബൊറാക്സും മഗ്‌നീഷ്യം സൽഫേറ്റും നല്കാൻ മറക്കണ്ട..
പോകല്ലേ...25 കിലോ ജൈവ വളവും മുകളിൽ പറഞ്ഞ തടത്തിൽ ചേർക്കാൻ മറക്കണ്ട..എല്ലാ വളങ്ങളും നൽകി തടം മൂടുക. രാസ-ജൈവ വളങ്ങൾ നൽകാൻ ഒരാഴ്ച ഇടവേള നൽകുക.
എന്ന് നിങ്ങളുടെ സ്വന്തം
അജിത്ത് എസ് നായർ
കൃഷി അസിസ്റ്റന്റ്
തുറയൂർ കൃഷിഭവൻ, കോഴിക്കോട്