ഇഞ്ചി കൃഷി -അറിയേണ്ട കാര്യങ്ങൾ | Ginger Cultivation tips

ഇഞ്ചി കൃഷിയുടെ നടീൽ കാലം കഴിഞ്ഞെങ്കിലും മികച്ചരീതിയിൽ ഇതിൻറെ പരിപാലനം സാധ്യമായാൽ മാത്രമേ നല്ല വിളവ് ലഭ്യമാകുകയുള്ളൂ. ഇഞ്ചി കൃഷിയിൽ മികച്ച വിളവ് ലഭ്യമാക്കുവാൻ സഹായിക്കുന്ന ഉത്തമ ബാക്ടീരിയ നാശിനി ആണ് ബാസിലിക്. 

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം പുറത്തിറക്കിയ ഒന്നാണ് ഇത്. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിൽ സീനിയർ ശാസ്ത്രജ്ഞനായ എസ് സുശീല ഭായ് വികസിപ്പിച്ചെടുത്ത ഏറ്റവും മികച്ച വളക്കൂട്ട് കൂടിയാണ് ഇത്.



ഇഞ്ചി കൃഷി -അറിയേണ്ടത് ഈ കാര്യങ്ങൾ (Ginger Cultivation tips)

ഏറ്റവും മികച്ച രീതിയിൽ വിളവ് തരുന്നതും, രോഗപ്രതിരോധശേഷി കൂടിയതുമായ ഇനമാണ് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം വികസിപ്പിച്ച വരദ എന്നയിനം. നല്ല വളക്കൂറുള്ളതും നീർവാർച്ച ഉള്ളതുമായ സ്ഥലമാണ് ഇഞ്ചി കൃഷിക്ക് മികച്ചതെന്ന് കർഷകർ പറയുന്നു. സാധാരണഗതിയിൽ മാർച്ച് - ഏപ്രിൽ മാസം ആണ് ഇതിൻറെ കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കുന്നത്. ഫെബ്രുവരി മാസം തൊട്ട് കൃഷിക്ക് വേണ്ടി നിലം ഒരുക്കാം. ഫെബ്രുവരി മാസം പകുതിയോടെ ട്രാക്ടർ ഉപയോഗിച്ച് നന്നായി കൃഷിയിടം ഉഴുതുമറിക്കുക. വെള്ളം കെട്ടിനിൽക്കാതെ ഇടമാണ് കൃഷിക്കുവേണ്ടി തെരഞ്ഞെടുക്കേണ്ടത്.

കൃഷിയിടത്തിൽ മൂന്ന് അടി വീതിയും എട്ടടി നീളവും ഒരടി ഉയരവുമുള്ള തടങ്ങൾ ആദ്യം എടുക്കുക. കൃഷി ആരംഭിച്ച പിന്നീടുള്ള കാലം മഴ നല്ല രീതിയിൽ ലഭ്യമാകുന്ന കാലയളവ് ആയതുകൊണ്ട് വെള്ളം ഒഴുകി പോകുവാൻ എല്ലാവിധ ക്രമീകരണങ്ങളും കൃഷിയിടത്തിൽ നടപ്പാക്കണം. തടങ്ങൾ നല്ല രീതിയിൽ കുതിർത്ത് ശേഷം സുതാര്യമായ പോളിത്തീൻ ഷീറ്റ് വായുകടക്കാത്ത വിധത്തിൽ നടത്തി മേൽ ആദ്യം വിരിക്കുക. 

അതിനുശേഷം സൂര്യതാപീകരണം ഒന്നര മാസത്തോളം ലഭ്യമാകണം. അതായത് കൃഷിയിടം ഒന്നര മാസത്തോളം നല്ല രീതിയിൽ വെയിൽ ലഭ്യമാകുന്ന വിധത്തിൽ സജ്ജമാക്കണം. വെയിൽ കൊള്ളിക്കുന്ന പക്ഷം കീട രോഗ സാധ്യത കുറയും. ഇതുകൂടാതെ കളകൾ വരാനുള്ള സാഹചര്യവും ഇല്ലാതാകുന്നു. പോളിത്തീൻ ഷീറ്റ് മാറ്റിയശേഷം 25 സെൻറീമീറ്റർ അകലത്തിൽ ചെറിയ കുഴികൾ എടുത്ത് ബാസ്ക്കറ്റ് ലായനി തളിച്ച് നന്നായി മണ്ണ് കുതിർക്കുക. അതിനുശേഷം അടിവളമായി ട്രൈക്കോഡെർമ സമ്പുഷ്ട വളം ചേർക്കുക.

അതിലേക്ക് ഒരുപിടി മണ്ണിട്ട് വിത്തിഞ്ചി നടുക. ബാസിലിക് ലായിനിയിൽ കുതിർത്ത് 25 ഗ്രാം തൂക്കമുള്ള 2 മുളകൾ ഉള്ള കഷ്ണങ്ങളാണ് കൃഷിക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. വിത്തിഞ്ചി നട്ടതിനുശേഷം തടത്തിലും മുകളിൽ ഈർപ്പം നിലനിർത്തുവാൻ പച്ചിലകൾ കൊണ്ട് പുതയിട്ട് നൽകണം. ഇഞ്ചിക്ക് മികച്ച രീതിയിൽ തൂക്കം ലഭിക്കുവാൻ ചാണക സ്ലറിയാണ് ഏറ്റവും ഉത്തമം.




ഇതുകൂടാതെ ആട്ടിൻകാഷ്ഠം, കോഴിക്കാഷ്ഠം, മറ്റു പച്ചക്കറി അവശിഷ്ടങ്ങൾ തുടങ്ങിയവയും ഇഞ്ചിക്ക് നൽകാവുന്നതാണ്. ഇഞ്ച് നട്ട് 30 ദിവസത്തിനുശേഷം മുളകൾ നന്നായി വരുമ്പോൾ സ്യൂഡോമോണസ് ലായനി ചേർത്ത് കൊടുക്കുന്നത് നല്ലതാണ്. ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഉത്തമമാണെന്ന് കർഷകർ പറയുന്നു. ഇതു കൂടാതെ 45, 60, 90 ദിവസങ്ങളിൽ ഒരു കിലോ ബാസിലിക് നൂറു ലിറ്റർ വെള്ളത്തിൽ കലർത്തി ചെടികളിൽ തടത്തിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

©


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section