മുകളിൽ പച്ചയും താഴെ വെള്ളിനിറവും ചേർന്ന്, അതിമനോഹരമായ, വലിയ പങ്കായ രൂപത്തിലുള്ള ഇലകളാണ് ലൂട്ടിയയുടെ സവിശേഷത. ലാൻഡ്സ്കേപ്പിങ്ങിലും അകത്തളച്ചെടിയായും ഇന്ന് ഇതിന് ഏറെ ജനപ്രീതിയുണ്ട്. ഹവാന സിഗാർ, സിഗാർ കലാത്തിയ, മറാന്ത ല്യൂട്ടിയ എന്നീ പേരുകളിലും അറിയപ്പെടുന്നു. പുലരാൻ നേരം ഇലകൾ വിടരുകയും രാത്രി നേരം കൂപ്പുകൈകൾ പോലെ ഇലകൾ കൂമ്പുകയും ചെയ്യുന്നതുകൊണ്ട് പയർ പ്ലാന്റ് എന്നും ഈ ഇനത്ത വിളിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ പൊതിയാനും കൊട്ട നെയ്യാനും ചില രാജ്യങ്ങളിൽ ലൂട്ടിയയുടെ ഇലകൾ ഉപയോഗിക്കുന്നു.
വളപ്രയോഗം: എൻപികെ വളങ്ങളും ജൈവവളങ്ങളും നൽകാം.
തൈ ഉൽപാദനം: ഏറ്റവും എളുപ്പമുള്ള മാർഗം വിഭജനമാണ്. റീപോട്ട് ചെയ്യുമ്പോൾ, മാതൃസസ്യത്തിൽനിന്ന് പൊട്ടിമുളച്ചു വളർന്നവ അടർത്തി മാറ്റി നടാം. അവ കരുത്തു നേടും വരെ തടത്തിൽ ഈർപ്പം നിലനിർത്തണം.
പരിപാലനം: പൊതുവേ കീട, രോഗങ്ങളെ പ്രതിരോധിക്കുന്നു. ഏതെങ്കിലും കീടബാധ കണ്ടാൽ സോപ്പ് വേപ്പെണ്ണ മിശ്രിതം തളിച്ചാൽ മതി.
നടീൽമിശ്രിതം: മണ്ണ് + ഉണങ്ങിയ ചാണകപ്പൊടി/ജൈവവളം (2:1 അനുപാതം).
നന: ദിവസത്തിൽ ഒരു തവണ
എപ്സം സാൾട്ട് (epsom salt) 5-10 gm ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നത് ഇലകളുടെ പച്ചനിറം വർധിപ്പിക്കും.