കറുത്ത മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, ഈ രോഗങ്ങളെ തടയാം... | Black turmeric


നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞള്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ബാക്ടീരിയല്‍, ആന്‍റി വൈറല്‍, ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്‍റ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു. കൂടാതെ ശ്വാസകോശത്തിന്‍റെയും ചര്‍മ്മത്തിന്‍റെയുമൊക്കെ ആരോഗ്യത്തിന് മഞ്ഞള്‍ സഹായകമാണ്. അതുകൊണ്ടുതന്നെ നാം ഭക്ഷണങ്ങള്‍ ഏറെയും മഞ്ഞൾ ചേർത്താണ് തയ്യാറാക്കുന്നത്. സാധാരണയായി ഈ മഞ്ഞളിന്‍റെ നിറം മഞ്ഞയാണല്ലോ... എന്നാല്‍ ഇരുണ്ട നീല നിറത്തിലുള്ള മഞ്ഞളുമുണ്ട്. അതാണ് ബ്ലാക് ടർമെറിക് അഥവാ കറുത്ത മഞ്ഞൾ.  



കറുത്ത മഞ്ഞളിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പക്ഷേ വളരെ അപൂർവമായി മാത്രമേ ഇവ കാണപ്പെടുന്നുള്ളൂ. 'Curcuma caesia' എന്നാണ് ചെടിയുടെ ശാസ്ത്രീയ നാമം. ഇത് 'Zingiberaceae' കുടുംബത്തിൽ പെട്ടതാണ്. കഷണങ്ങളാകുമ്പോൾ ഇവയുടെ നിറം കാരണം ഇതിനെ നീല മഞ്ഞൾ എന്നും വിളിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ വർധിച്ചതോടെ കറുത്ത മഞ്ഞളിന് ആവശ്യക്കാരും വർധിച്ചിട്ടുണ്ട്. ഇതിന് ഉയർന്ന വിലയും ഉണ്ട്. 

കറുത്ത മഞ്ഞളിന്‍റെ ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാന്‍ കറുത്ത മഞ്ഞള്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 'പബ്മെഡ് സെൻട്രൽ' ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, കറുത്ത മഞ്ഞളും കറ്റാർവാഴയും ഉപയോഗിക്കുന്നത് വായിലെ ക്യാൻസറിനെ (ആദ്യ ഘട്ടം) സുഖപ്പെടുത്തുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

രണ്ട്...

രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും കറുത്ത മഞ്ഞള്‍ സഹായിക്കും. അതിനാല്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

മൂന്ന്...

മറ്റേതൊരു ഇനം മഞ്ഞളിനേക്കാളും കൂടുതൽ കുർക്കുമിൻ സംയുക്തങ്ങൾ കറുത്ത മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു. ഇതിന് ആന്‍റി ബാക്ടീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് മിക്ക ചർമ്മരോഗങ്ങളെയും സുഖപ്പെടുത്തുന്നുവെന്നും ഗവേഷകര്‍ പറയുന്നു. സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിലും ഇത് ഉപയോഗിക്കുന്നു.

നാല്...

കറുത്ത മഞ്ഞൾ അരച്ച് നെറ്റിയിൽ പുരട്ടിയാൽ കടുത്ത തലവേദന, മൈഗ്രേൻ എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കും. പേശികൾക്ക് വേദനയോ ക്ഷീണമോ ഉണ്ടായാൽ ശരീരത്തിന്റെ ആ ഭാഗത്ത് കറുത്ത മഞ്ഞൾ പേസ്റ്റ് പുരട്ടുന്നത് നല്ലതാണ്. 




അഞ്ച്...

ചില മുറിവുകള്‍ ഉണക്കാനും കറുത്ത മഞ്ഞൾ സഹായിക്കുന്നു. മ‍ഞ്ഞളിലെ കുർക്കുമിൻ ആണ് ഇതിന് സഹായിക്കുന്നത്. 





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section