ടെറസിൽ വളരുന്നത് കുരുമുളക് മരങ്ങൾ ; രാജ്‌കുമാറിൽ നിന്ന് പഠിക്കാനേറെ
കരുമുളകുകൃഷി കാണാൻ ആരെങ്കിലും ആലപ്പുഴയ്ക്കു പോകുമോ? ഇനി ഏതായാലും പോകേണ്ടിവരും. ഗ്രാമ നഗര ഭേദമില്ലാതെ കുരുമുളകുകൃഷി ചെയ്തു വരുമാനം നേടാവുന്ന ഒരു മാതൃക അവിടയുണ്ട്. ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിലെ രാജ് കുമാറിന്റെ മട്ടുപ്പാവിലാണ് കാർഷികേരളത്തിന്റെയാകെ ശ്രദ്ധയർഹിക്കുന്ന ഈ തോട്ടം. 5-6 അടി ഉയരത്തിൽ വളരുന്ന കുരുമുളകിന്റെ ചെറുമരങ്ങൾ തന്നെ നിങ്ങൾക്ക് ഇവിടെ കാണാം. ചെത്തിയും ചെമ്പരത്തിയുമൊക്കെ പോലെ ഉയർന്നു വളരുന്ന ഇവിടുത്തെ കുരുമുളകുമരങ്ങളിൽ നിറയെ ശാഖകളുമുണ്ട്. എന്നാൽ ഇവയുടെ തായ്ത്തണ്ട് കുരുമുളകിന്റേതല്ല... രാജ്കുമാറിന്റെ തോട്ടവും കൃഷിരീതികളും കണ്ടുതന്നെ അറിയണം...