വിത്തുതേങ്ങ ശേഖരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Be careful about seed coconut


വിത്തുതേങ്ങ ശേഖരണത്തിനായി തിരഞ്ഞെടുക്കുന്ന മാതൃവൃക്ഷങ്ങൾക്ക് താഴെ പറയുന്ന ഗുണങ്ങൾ ഉണ്ടായിരിക്കണം



1. സ്ഥിരമായി കായ്ക്കുന്നത്, വർഷത്തിൽ 80 തേങ്ങയിൽ കുറയാത്ത ഉല്പാദനം.

2. നട്ട് 20 വർഷം, കായ്ച്ചു തുടങ്ങി 5 വർഷം, 20 വർഷമോ അതിൽ കൂടുതലോ പ്രായം. എന്നാൽ നല്ല മാതൃവൃക്ഷങ്ങളിൽനിന്നു തൈകൾ ഉണ്ടാക്കി നട്ടു വളർത്തിയ തോട്ടങ്ങളിൽനിന്നു തേങ്ങ എടുക്കുന്നതിന് 20 വർഷം എന്ന കാലയളവ് നോക്കേണ്ടതില്ല. നല്ലതുപോലെ കായ്ച്ചുതുടങ്ങി കുറഞ്ഞത് 6 വർഷം ആയാൽ വിത്തുതേങ്ങ എടുത്തു തുടങ്ങാം.

3. വിടർന്ന ഓലകൾ 30-ൽ കൂടുതൽ വേണം. നീളം കുറഞ്ഞ ഓലക്കാലുകളും ബലമുള്ള മടലുകളും വേണം.

4. കരുത്തുള്ള കുലഞെട്ടുകളോടുകൂടിയ 12 കുലകളെങ്കിലും വേണം.

5. ഇടത്തരം വലുപ്പമുള്ള, നീളം കൂടിയ തേങ്ങകൾ.

6. ചകിരി മാറ്റിയ തേങ്ങയ്ക്ക് 600 ഗ്രാം തൂക്കം, ഒരു തേങ്ങയിൽ കുറഞ്ഞത് 150 ഗ്രാം കൊ

താഴെപ്പറയുന്ന തരത്തിലുള്ള തെങ്ങുകൾ ഒഴിവാക്കണം

1. നീളം കൂടി, കനം കുറഞ്ഞ കുലഞെട്ടുകളോടെ തൂങ്ങി നിൽക്കുന്ന കുലകളുള്ളവ

2. ചെറിയതും ഭാരം കുറഞ്ഞതുമായ തേങ്ങകളും പേടുതേങ്ങകളും ഉണ്ടാകുന്നവ

3. മച്ചിങ്ങ പൊഴിച്ചിൽ കൂടുതലുള്ളവ

4. പ്രതികൂല പരിതസ്ഥിതിയിൽ വളരുന്നവ

5. വളക്കുഴിയോടു ചേർന്ന് വളരുന്നവ

വിത്തുതേങ്ങ ശേഖരണം

നന്നായി വിളഞ്ഞ തേങ്ങകൾ (11 മാസം മൂപ്പ്) ഡിസംബർ -മേയ് മാസക്കാലത്ത് ശേഖരിക്കുക. മണ്ണ് ഉറച്ചതാണെങ്കിലും, തെങ്ങിന് ഉയരം കൂടുതലാണെങ്കിലും വിത്തുതേങ്ങ കുലയോടെ വെട്ടിയിടരുത്. പകരം കയറിൽ കെട്ടി ഇറക്കുകയാണ് വേണ്ടത്.

വലുപ്പം കുറഞ്ഞതും കേടുപാടുകളുള്ളതുമായ തേങ്ങ വിത്തിനായി ഉപയോഗിക്കരുത്.




വിത്തുതേങ്ങ മുളപ്പിക്കുന്നതിന് മുൻപ് 60 ദിവസമെങ്കിലും തണലിൽ സൂക്ഷിക്കണം. 8 സെന്റിമീറ്റർ കനത്തിൽ മണൽ വിരിച്ച് അതിൽ തേങ്ങയുടെ ഞെട്ടറ്റം മുകളിലാവും വിധം നിരത്തി മണലിട്ട് മൂടിയിടണം. തേങ്ങയിലെ വെള്ളം വറ്റിപ്പോകാതിരിക്കാനാണിത്. ഒന്നിനു മുകളിൽ ഒന്ന് എന്ന ക്രമത്തിൽ 5 അടുക്ക് വിത്തുതേങ്ങ ഇങ്ങനെ സംഭരിക്കാം. മണൽമണ്ണുള്ളതും തണലുള്ളതുമായ കൃഷിസ്ഥലങ്ങളാണെങ്കിൽ വിത്തുതേങ്ങ അവിടെത്തന്നെ സൂക്ഷിക്കാം.

വിത്തുതേങ്ങ തണലിൽ കൂട്ടിയിട്ട് തൊണ്ട് ഉണങ്ങിയതിനുശേഷം പാകി മുളപ്പിക്കാം.







Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section