• നെടിയ ഇനങ്ങൾ
ഉയരം കൂടിയ ഇനങ്ങൾ ലോകമെമ്പാടും കണ്ടുവരുന്നു. ഒരു സ്ഥലത്ത് കൂടുതൽ കൃഷി ചെയ്യുന്ന ഇനം ആ സ്ഥലത്തിന്റെ പേരിൽ അറിയപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷിയുള്ളത് പശ്ചിമതീര നെടിയ ഇനവും (WCT), പൂർവതീര നെടിയ ഇന(ECT)വുമാണ് .
പശ്ചിമതീര നെടിയ (WCT), പൂർവതീര നെടിയ (ECT) ഇനങ്ങൾ: ഫിലിപ്പൈൻസ് ഓർഡിനറി (ചന്ദ്രകൽപ, ആൻഡമാൻ ഓർഡിനറി, ജാവ, കൊച്ചിൻ - ചൈന, കാപ്പാടം, കോമാടൻ, കേര സാഗര, കൽപരക്ഷ, കൽപധേനു, കൽ പ്രതിഭ, കമിത്ര.
കുറിയ ഇനങ്ങൾ
താരതമ്യേന ഉയരം കുറഞ്ഞതും, ഹ്രസ്വമായ ആയുസ്സുമുള്ള ഇവ നെടിയവയെക്കാൾ നേരത്തേ കായ്ക്കുന്നു. പച്ച, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള നാളികേരം. ഇളനീർ ആവശ്യത്തിനും സങ്കരയിനങ്ങളുടെ ഉൽപാദനത്തിനുമാണ് ഇവ പ്രധാനമായും കൃഷി ചെയ്യുന്നത്. ചാവക്കാട് ഓറഞ്ച് (COD), ചാവക്കാട് പച്ച (CGD), മലയൻ പച്ച (MGD), മലയൻ മഞ്ഞ (MYD), മലയൻ ഓറഞ്ച് (MOD), ഗംഗാബോന്ദം (GB) എന്നിവയാണ് ഇന്ത്യയിൽ കൃഷി ചെയ്യുന്ന കുറിയ ഇനങ്ങളിൽ പ്രധാനം.
• സങ്കരയിനങ്ങൾ
ഉയരം കൂടിയ ഇനവും, കുറഞ്ഞ ഇനവും തമ്മിലുള്ള ബീജസങ്കലനത്തിന്റെ ഫലമായുണ്ടാകുന്ന ഇനങ്ങൾക്കു വളർച്ചയിലും ഉൽപാദനത്തിലും സങ്കരവീര്യമുണ്ട്. സങ്കരയിനങ്ങൾ 2 രീതിയിലാണ് ഉൽപാദിപ്പിക്കുന്നത്. ഒന്നാമത്തേതിൽ മാതൃവൃക്ഷമായി ഉയരം കൂടിയ ഇനവും പിതൃവൃക്ഷമായി ഉയരം കുറഞ്ഞ ഇനവും (ടിxഡി), രണ്ടാമത്തേതിൽ ഉയരം കുറഞ്ഞവയെ മാതൃവൃക്ഷമായും ഉയരം കൂടിയവയെ പിതൃവൃക്ഷമായും (ഡിxടി) ബീജസങ്കലനം ചെയ്യുന്നു. ഇവയിൽ ഡിxടി ഉൽപാദനത്തിലും കൊപ്രയുടെ അളവിലും ടിxഡിയെക്കാൾ മികച്ചതാണ്.
ലക്ഷഗംഗ (LO x GB) ടിxഡി, ചന്ദ്രസങ്കര (COD x WCT) Wixsl, Be (LOX COD) ടിxഡി, അനന്ത ഗംഗ (AO x GB) ടിxഡി, കേരഗംഗ (WCT x GB) ടിxഡി, കേരശ്രീ (WCT x MYD) ടിxഡി, കേര സൗഭാഗ്യ (WCTX SSA) ടിxഡി, കേരശങ്കര (WCTX COD) ടിxഡി എന്നിവ ശ്രേഷ്ഠമായ സങ്കരയിനങ്ങൾ. ഇവ മറ്റു സങ്കരയിനങ്ങളെയും അവയുടെ മാതൃ പിതൃ വൃക്ഷങ്ങളെയും അപേക്ഷിച്ച് 19 മുതൽ 42 ശതമാനംവരെ കൂടുതൽ വിളവ് നൽകുന്നു. ലക്ഷഗംഗയ്ക്കും ചന്ദ്രലക്ഷം വരൾച്ചയെ അതിജീവിക്കാനുള്ള കഴിവുണ്ട്. അനന്തഗംഗ, കേരഗംഗ, കേരശങ്കര എന്നിവ മഴയെ ആശ്രയിച്ചുള്ള കൃഷിക്കും, നനച്ചുള്ള കൃഷിക്കും യോജ്യം. ചന്ദ്രസങ്കര, കൽപരം എന്നിവ വരൾച്ചയെ അതിജീവിക്കുന്ന ഇനങ്ങളാണ്. കൽപരക്ഷ ഇളനീർ ഇനം. ലോകത്ത് കൃഷി ചെയ്യുന്ന തെങ്ങിൽ 95% നെടിയ ഇനങ്ങളാണ്. നെടിയ ഇനങ്ങൾ പൊതുവെ പരപരാഗണം ചെയ്യുന്നവയും, കുറിയ ഇനങ്ങൾ സ്വയം പരാഗണം ചെയ്യുന്നവയുമാണ്. നെടിയ ഇനങ്ങൾ 4.5-9 വർഷത്തിനുള്ളിലും, കുറിയ ഇനങ്ങൾ 2-4 വർഷത്തിനുള്ളിലും കായ്ച്ചു തുടങ്ങുന്നു. നെടിയ ഇനങ്ങളിൽ ഒരു വർഷത്തിൽ 12 പൂങ്കുലകളും, കുറിയ ഇനങ്ങളിൽ 17-18 പൂങ്കുലകളും ഉണ്ടാകുന്നു.