സ്വന്തം ആരോഗ്യത്തിന് ജൈവകൃഷി | ORGANIC FARMING FOR HEALTH
ക്രൗഡ് ഫോറസ്റ്റിംഗ് സീരിസിലെ ഈ വീഡിയോയില്‍ എം.ആര്‍.ഹരി പരിചയപ്പെടുത്തുന്നത് ജൈവകര്‍ഷകനായ രാജനെയും ലിസിയെയുമാണ്. ജൈവഉല്‌പന്നങ്ങളുടെ പ്രയോജനത്തെക്കുറിച്ച് ആളുകള്‍ക്ക് ഇപ്പോഴും അറിയില്ല എന്നാണ് അവരുടെ അനുഭവത്തില്‍ നിന്നു തെളിയുന്നത്. അതുകൊണ്ടു തന്നെ വിഷരഹിത ഭക്ഷണത്തിനു വേണ്ടി അധികം പണം ചെലവാക്കാനും ആളുകള്‍ തയ്യാറല്ല. പക്ഷെ പൊതുജനങ്ങളുടെ താത്‌പര്യക്കുറവൊന്നും അവരുടെ തീരുമാനങ്ങളെ ഇളക്കുന്നില്ല. നെല്ലിന്റെയും, മറ്റു കാര്‍ഷികോല്‌പന്നങ്ങളുടെയും ജൈവരീതിയിലുള്ള കൃഷിയുമായി അവര്‍ മുന്നോട്ടു പോകുന്നു.
In this episode, M. R. Hari introduces Mr Rajan and Mrs Lizzy, a couple deeply involved in organic farming. Their experience in this field is that people are yet to wake up to the benefits of organic products. This is reflected in their reluctance to pay good money for good, toxin-free food. Undaunted by this indifferent attitude of the public, they continue to raise paddy and vegetables using organic manure.