ജഹാംഗീർ,ഹുമയൂൺ,നൂർജഹാൻ,റാണി പസന്ത് എന്നിങ്ങനെ ഇന്ത്യയിലെത്തിയ ആദ്യത്തെ മുഗളന്മാരിൽ ഒരാളാണ് ബാബർ. കഥകൾ അനുസരിച്ച്, ബാബറിനെ ഇന്ത്യയിലേക്ക് ആകർഷിച്ചത് മാമ്പഴങ്ങളാണ്. പാതി പഴുത്ത മാമ്പഴവും തേനും ചേർത്തുണ്ടാകുന്ന വിഭവങ്ങൾ ഇവർക്കിടയിൽ ഏറെ പ്രിയങ്കരമായിരുന്നു. മുഗൾ സാമ്രാജ്യത്തിലെ നാലാമത്തെ ചക്രവർത്തിയാണ് ജഹാംഗീർ. അദ്ദേഹത്തിന് പ്രിയപ്പെട്ട ഒന്നായിരുന്നു മാമ്പഴം. ഇതിനേക്കാൾ സ്വാദിഷ്ടമായ മറ്റൊരു പഴം ലോകത്ത് ഉണ്ടാകില്ലെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു. ഒഴിവുസമയത്തെല്ലാം അദ്ദേഹം മാമ്പഴത്തോട്ടം സന്ദർശിക്കുമായിരുന്നു. തനിക്ക് ഇഷ്ടമുള്ള മാവിൻ ചുവട്ടിൽ അൽപം വിശ്രമിക്കും. അദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരമായ ഒരു മാമ്പഴം ഉണ്ടായിരുന്നു. പിന്നീടാമാമ്പഴം ജഹാംഗീർ എന്ന പേരിൽ അറിയപ്പെട്ടു. ജഹാംഗീർ മാമ്പഴം ഏവരെയും ആകർഷിക്കുന്ന മണവും രുചിയും വെണ്ണപോലെ മൃദുലവുമാണ്. വളരെയധികം സ്വാദിഷ്ടവുമാണ്. ഒരിക്കൽ ഈ മാമ്പഴം കഴിച്ചവർ ജീവിതത്തിൽ പിന്നെ അതു മറക്കില്ല. ഈ മാമ്പഴത്തിന് വേറിട്ട ഒരു രുചി തന്നെയാണ്. സൂക്ഷിപ്പുകാലം അല്പം കുറവായതുകൊണ്ട് വ്യാപകമായ രീതിയിൽ ഇത് കൃഷി ചെയ്യപ്പെടുന്നില്ല. കേരളത്തിൻറെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെങ്കിലും പുഴുക്കേട് അല്പം ഉള്ളതുകൊണ്ട് മാമ്പഴ പ്രേമികളെ ഇത് നിരാശപ്പെടുത്തുന്നു.
തയ്യാറാക്കിയത്
എം എസ് കോട്ടയിൽ തിരൂർ