കോട്ടക്കൽ നഗരസഭ പരിധിയിലെ പ്രമുഖ കർഷകരെ പരിപാടിയിൽ വെച്ച് ആദരിക്കും. കാർഷിക ക്ലാസുകൾ, മത്സരങ്ങൾ തുടങ്ങിയവയും പ്രോഗ്രാമിന്റെ ഭാഗമായി നടക്കും.
കോട്ടക്കൽ നഗരസഭക്ക് കീഴിൽ വിപുലമായി കർഷക ദിനം ആഘോഷിക്കുന്നു | Farmers day
August 16, 2023
0
കോട്ടക്കൽ നഗരസഭയും കോട്ടക്കൽ കൃഷിഭവനും സംയുക്തമായി കർഷക ദിനം ആഘോഷിക്കുന്നു. 2023 ആഗസ്റ്റ് 17 (1199 ചിങ്ങം 1) വ്യാഴാഴ്ച്ച കാലത്ത് 11 മണിക്ക് സിഎച്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബുഷ്‌റ ഷബീർ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. നഗരസഭ ഡെപ്യൂട്ടി ചെയർമാൻ ശ്രീ പിപി ഉമ്മർ അധ്യക്ഷത വഹിക്കും.