ഗ്രാമപഞ്ചായത്ത് പരിധിയിലെ പ്രമുഖ കർഷകരെ പരിപാടിയിൽ വെച്ച് ആദരിക്കും. കാർഷിക ക്ലാസുകൾ, മത്സരങ്ങൾ തുടങ്ങിയവയും പ്രോഗ്രാമിന്റെ ഭാഗമായി നടക്കും.
മാട്ടൂൽ പഞ്ചായത്തിന് കീഴിൽ കർഷക ദിനത്തിൽ വിപുലമായ പരിപാടികൾ | Farmers' day
August 16, 2023
0
മാട്ടൂൽ പഞ്ചായത്തിലെ കൃഷിഭവൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് കീഴിൽ കർഷക ദിനം ആചരിക്കുന്നു. 2023 ആഗസ്റ്റ് 17 (1199 ചിങ്ങം 1) വ്യാഴാഴ്ച്ച കാലത്ത് 9.30 മുതൽ മാട്ടൂൽ ഗ്രാമ പഞ്ചായത്തിലാണ് പരിപാടി നടക്കുന്നത്. മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ ഫാരിഷ പ്രോഗ്രാം ഉദ്ഘാടനം ചെയ്യും.