ഊട്ടിക്കും മേട്ടുപാളയത്തിനും ഇടക്കു ആഗസ്ത് 5 മുതല്‍ 27 വരെ ആഴ്ചകളിലെ അവസാന 2 ദിവസങ്ങളിലായി പ്രത്യേക പര്‍വത ട്രെയിന്‍സര്‍വീസ് ആരംഭിക്കുമെന്നു സതേണ്‍ റെയിവെ അധികാരികള്‍ അറിയിച്ചു. നീലഗിരിയിലെ പര്‍വത ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ വിനോദസഞ്ചാരികള്‍ അടക്കമുള്ള യാത്രക്കാര്‍ കൂടുതല്‍താല്‍പര്യം കാണിച്ചു വരുന്നതിനെ തുടര്‍ന്നാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതു പ്രകാരം എല്ലാ ശനിയാഴ്ചകളിലും മേട്ടുപാളയത്തുനിന്നു 9.10നു പുറപ്പെടുന്ന ട്രെയ്ന്‍ ഉച്ചക്കു ശേഷം 2.25നു ഊട്ടി റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചേരും. അതേ പോലെ എല്ലാ ഞായറാഴ്ചകളിലും ഊട്ടിയില്‍ നിന്നും രാവിലെ 11.25നു പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 4.20നു മേട്ടുപാളയത്തു എത്തിച്ചേരും. ഇതിനു പുറമെ സാധാരണ ദിവസങ്ങളില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിന്‍ മുടക്കമില്ലാതെ സര്‍വീസ് നടത്തുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.
ഊട്ടി പര്‍വ്വത ട്രെയിന്‍ സര്‍വീസ് ആഗസ്ത് 5 മുതല്‍ | Ootty mountain train service
August 02, 2023
0
Tags