ആറ് ഗുജറാത്ത് ജില്ലകളിൽ ജൈവകൃഷി നടത്തുന്നവരില്ല, റിപ്പോർട്ട്‌ | No takers for organic farming in six Gujarat districts

ഇന്ത്യയിലുടനീളം ജൈവകൃഷി വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ അതൊന്നും ഗുജറാത്തിൽ അനുകൂലമായിട്ടില്ല. ജൈവകൃഷിക്ക് കീഴിലുള്ള ഭൂമികൾ ആറ് വർഷത്തിനിടെ ഒരിഞ്ച് പോലും വികസിച്ചിട്ടില്ലെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.



എല്ലാ വർഷവും ജൈവകൃഷിക്കായി സർക്കാർ ബജറ്റ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്തെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിൽ പരാജയപ്പെടുന്നു. ഗുജറാത്തിൽ ഏകദേശം 960,000 ഹെക്ടറിൽ കൃഷി ചെയ്യുന്നുണ്ട്. വെറും 32,092.51 ഹെക്ടറിൽ മാത്രം ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്.







ഔദ്യോഗിക കണക്കുകൾ പ്രകാരം, 2014-2015ൽ ജൈവകൃഷി 30,092 ഹെക്ടറിൽ വ്യാപിച്ചു, 2015-2016ൽ ഇത് 2,000 ഹെക്ടറായി വികസിച്ചു. അതിന് ശേഷം 2016 മുതൽ 2022 വരെ ജൈവ കൃഷി ഭൂമി ഒട്ടും ഉയർന്നില്ല.
ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ 'പരമ്പരഗത് കൃഷി വികാസ് യോജന' (പികെവിവൈ) ആരംഭിച്ചിരുന്നു. ഗുജറാത്ത് ഇതിനകം തന്നെ സ്വയം ജൈവ കൃഷി തന്ത്രം വികസിപ്പിച്ചെടുത്തിരുന്നു. ഇത് കർഷകരെ ജൈവകൃഷിയിലേക്ക് ആകർഷിക്കുന്നതിൽ പരാജയപ്പെട്ടു.

പികെവിവൈയുടെ കീഴിൽ രാജ്യത്ത് 10,27,865 ജൈവ കർഷകരുണ്ട്. അതിൽ ഗുജറാത്തിലെ കർഷകരുടെ പേര് മിസ്സിംഗ്‌ ആണ്. 2023 മാർച്ച് 21 ലെ ലോക്‌സഭയിലെ ഒരു ചോദ്യത്തിനുള്ള മറുപടി പ്രകാരം, PMKY ഫണ്ടുകൾ വിനിയോഗിക്കുന്നതിലെ മന്ദഗതിയിലുള്ള പുരോഗതിയെ തുടർന്ന് PMKY സ്കീമിന് കീഴിൽ 2021-22 ൽ ഗുജറാത്തിനായി കേന്ദ്രം ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല. 

2021-2022 കാലയളവിൽ പികെവിവൈയുടെ കീഴിൽ രാജ്യത്ത് 8184.81 കോടി രൂപ അനുവദിച്ചതായും എന്നാൽ ഗുജറാത്തിന് ഫണ്ടൊന്നും ലഭിച്ചിട്ടില്ലെന്നും ലോക്‌സഭയുടെ മറുപടിയിൽ ഗുജറാത്ത് കോൺഗ്രസ് വക്താവ് പാർഥിവ് രാജ് കത്‌വാഡിയ പറഞ്ഞു. കർഷകരെ ആകർഷിക്കുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ഗുജറാത്ത് സർക്കാർ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിലെ കർഷകരെ ജൈവകൃഷിയിലേക്ക് നയിക്കുന്നതിനും വഴിതിരിച്ചുവിടുന്നതിനുമായി സംസ്ഥാന സർക്കാർ ആറ് വർഷം മുമ്പ് ഗുജറാത്ത് നാച്ചുറൽ ഫാമിംഗ് ആൻഡ് ഓർഗാനിക് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചതാണ്. ഈ സർവ്വകലാശാലയുടെ വൈസ് ചാൻസലർ പറയുന്നതനുസരിച്ച്, ഗുജറാത്തിലെ കർഷകർ ജൈവകൃഷിയേക്കാൾ സ്വാഭാവിക കൃഷിയിലേക്ക് മാറിയിരിക്കുന്നു.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section