കൊളസ്ട്രോൾ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം | Beware - cholesterol

ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണാകും. ഇത് ഹൃദയാഘാതം, സ്ട്രോക്ക് പോലുള്ള വിവിധ പ്രശ്നങ്ങളിലേക്കും വഴി വയ്ക്കാം. തെറ്റായ ഭക്ഷണശീലം കൊളസ്ട്രോൾ കൂട്ടുന്നതിന് കാരണമാകും. ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ കൊളസ്ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.



'കൊളസ്ട്രോൾ പ്രധാനമായി രണ്ട് തരത്തിലാണുള്ളത്. ട്രൈഗ്ലിസറൈഡുകൾ, എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ) HDL (ഉയർന്ന സാന്ദ്രത ലിപ്പോപ്രോട്ടീൻ) അല്ലെങ്കിൽ നല്ല കൊളസ്ട്രോൾ...' - ഏഷ്യൻ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ് ഡോ. എൽ.കെ. ഝാ പറഞ്ഞു.






'ഒരു സാധാരണ വ്യക്തിക്ക് മൊത്തം കൊളസ്ട്രോൾ പരിധി 150 - 200 ന് ഇടയിലായിരിക്കണം. ട്രൈഗ്ലിസറൈഡുകൾ 150-ൽ താഴെയും എൽഡിഎൽ 160-ൽ താഴെയും ആയിരിക്കണം. മറുവശത്ത്, HDL 35-ൽ കൂടുതലായിരിക്കണം. ഒരു വ്യക്തി ഇതിനകം ഹൃദയ സംബന്ധമായ അസുഖമുള്ളവരോ പ്രമേഹരോഗിയോ ആണെങ്കിൽ കൊളസ്ട്രോൾ 150-ലും HDL 145-ലും കുറവായിരിക്കണം...' - ഡോ. ഝാ കൂട്ടിച്ചേർത്തു.

'രക്തധമനികളിൽ നിന്ന് ദോഷകരമായ കൊളസ്ട്രോൾ നീക്കം ചെയ്യുന്നത് നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായിക്കുന്നു. കൊളസ്ട്രോൾ, പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളുടെ വർദ്ധിച്ച ഉപഭോഗം ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയരാൻ കാരണമാകുന്നു...' - യശോദ ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഫിസിഷ്യൻ & ഡയബറ്റോളജിസ്റ്റ് ഡോ. സോമനാഥ് ഗുപ്ത പറഞ്ഞു.

പ്രിസർവേറ്റീവുകൾ ഉപയോഗിച്ച് സൂക്ഷിക്കുന്ന എല്ലാത്തരം ജങ്ക് ഫുഡുകളും കഴിക്കരുത്. കാരണം അവയിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. പ്രമേഹം അല്ലെങ്കിൽ അമിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവയുടെ ഫലമായി ചീത്ത കൊളസ്‌ട്രോളിന്റെ അളവും ഉയർന്നേക്കാമെന്ന് ഡോ.ഗുപ്ത പറഞ്ഞു.

ഉപാപചയ നിരക്ക് കുറയുന്നതും ചീത്ത കൊളസ്‌ട്രോളിന്റെ വർദ്ധനവും ഹൈപ്പോതൈറോയിഡിസത്തിന്റെ പ്രത്യാഘാതങ്ങളാണ്. കരളിലോ വൃക്കയിലോ ഉണ്ടാകുന്ന രോഗങ്ങളാലും മോശം കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിക്കുന്നു. പോളിസിസ്റ്റിക് ഓവേറിയൻ ഡിസോർഡർ മൂലവും മോശം കൊളസ്‌ട്രോൾ ഉണ്ടാകാമെന്നും വിദ​ഗ്ധർ പറയുന്നു.

'ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...'

വിറ്റാമിൻ ബി, മഗ്‌നീഷ്യം, വിറ്റാമിൻ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാൽ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. ബ്ലൂബെറി, സ്‌ട്രോബെറി, റാസ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളും കൊളസ്‌ട്രോൾ കുറയ്ക്കാൻ നല്ലതാണ്.

ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. കൊളസ്‌ട്രോൾ ഉള്ളവർ ഡാർക്ക് ചോക്ക്‌ളേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും ഓട്‌സ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ വലിയൊരു ശതമാനം കുറയ്ക്കാൻ സഹായിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും നട്‌സുകൾ ഗുണം ചെയ്യും. ആൽമണ്ട്, പീനട്ട്, വാൾനട്ട് അങ്ങനെ എല്ലാവിധത്തിലെ നട്‌സും കൊളസ്‌ട്രോൾ കുറയ്ക്കും. ദിവസവും നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും.

പപ്പായയിലെ വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയുടെ സാന്നിധ്യം രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ധമനികളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഈ വർദ്ധിച്ച രക്തചംക്രമണം ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് അറിയപ്പെടുന്നു, ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section