അല്ലെങ്കിൽ വീടുകളിൽ കൃഷിചെയ്ത് പഴുപ്പിക്കാൻ വെച്ച പഴങ്ങൾ ചിലപ്പോൾ കൂട്ടത്തോടെ ഇത്തരത്തിൽ കറുത്ത് പോയേക്കാം.
ചിലർക്ക് ഇത്തരത്തിൽ കരുത്ത നിറത്തിലുള്ള പഴം കഴിക്കാൻ അൽപം ബുദ്ധിമുട്ടാണ്. പഴുത്ത പഴം പെട്ടെന്ന് കറുത്ത് പോകും എന്ന പരാതി ഇനി വേണ്ട. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴം കേടുകൂടാതെ സംരക്ഷിക്കാം.
ആദ്യമായി ചെയ്യേണ്ടത് ആവശ്യത്തിന് മാത്രം പഴങ്ങൾ വാങ്ങി സൂക്ഷിക്കുക എന്നതാണ്. അധികം പഴുത്തത് വാങ്ങാതെ പാകം ചെന്നത് മാത്രം വാങ്ങി സൂക്ഷിക്കുക. അതായത് ഇളം മഞ്ഞ നിറത്തിലുള്ളത്.
പഴത്തിന്റെ തണ്ടുവരുന്ന ഭാഗത്ത് അലുമിനിയം ഫോയിൽ ഉപയോഗിച്ച് പൊതിഞ്ഞു കൊടുക്കുകയാണെങ്കിൽ പഴം വളരെ പെട്ടെന്ന് തന്നെ പഴുത്ത് കറുത്ത് പോകില്ല. പഴം മുഴുവനായി കവർ ചെയ്യരുത് പഴത്തിന്റെ ഞെട്ട് വരുന്ന ഭാഗം മാത്രം കവർ ചെയ്തു കൊടുത്താൽ മതിയാകും.
പഴം കുലയിൽ നിന്ന് അമിതമായി പാകമായി തുടങ്ങിയാൽ അവയെ വെർപെടുത്തി മാറ്റിവയ്ക്കുക. ഇവ ചെയ്ത് നോക്കിയാൽ ഒരു പരിധിവരെ പഴം അമിതമായി പഴുത്ത് കറുത്ത് പോകുന്നത് തടയാം.