നരയും മുടികൊഴിച്ചിലും മാറ്റാം; മുടി തഴച്ചു വളരുകയും ചെയ്യും. ചെയ്യേണ്ടത് ഇങ്ങനെ | Hair mask for

കേശസംരക്ഷണത്തിൽ ഏവരെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ . മുടി കൊഴിച്ചിലിന് ഒപ്പം തന്നെ മുടിയുടെ കട്ടി കുറയുക, താരൻ, അകാലനര എന്നിവയും പ്രശ്നം സൃഷ്ടിക്കുന്നു. ചില ഹെയർ മാസ്കുകൾ വഴി ഈ നാല് പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും,



ഈ ഹെയർമാസ്ക് തയ്യാറാക്കാൻ ഒരു സവാള, കറ്റാർ വാഴ, നെല്ലിക്ക, വെളിച്ചണ്ണ എന്നിവയാണ് വേണ്ടത്. സവാള നാലോ അഞ്ചോ കഷണമാക്കി, ആവശ്യത്തിന് കറ്റാർവാഴ, നാലോ അഞ്ചോ നെല്ലിക്ക അരിഞ്ഞത് എന്നിവ നന്നായി കഴുകി വൃത്തിയാക്കി മിക്സിയിൽ ഇട്ട് അതിലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണയും അല്പം വെള്ലവും മിക്സ് ചെയ്ത് അരച്ചെടുക്കുക. ഇത് വെളും പോലെ ആയതിന് ശേഷം അരിച്ചെടുത്ത് മാറ്റി വയ്ക്കുക.




ഈ മിശ്രിതം തലയോട്ടിയിൽ നല്ലതു പോലെ തേച്ചുപിടിപ്പിക്കാം. അതിന് ശേഷം നല്ലതുപോലെ മസാജ് ചെയ്ത് കൊടുക്കണം. പിന്നീട് അരമണിക്കൂർ കഴിഞ്ഞ് വീര്യം കൂറഞ്ഞ ഷാമ്പൂ അല്ലെങ്കിൽ ചെറുപയർ പൊടി, അല്ലെങ്കിൽ ചെമ്പരത്തി താളി എന്നിവ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ മൂന്നു തവണ ഉപയോഗിച്ചു കഴിഞ്ഞാൽ ഒരു മാസം കൊണ്ട് തന്നെ മാറ്റം അറിയാൻ കഴിയും.

ഈ മിശ്രിതം ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ അകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നൽകുന്നതിന് സഹായിക്കുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണക്കാരനായ താരനെ പൂർണമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഉപയോഗിക്കുന്നവർക്ക് ഈ മാറ്റം അറിയാൻ സാധിക്കും.

മുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ഇതിനായി ആഴ്ചയിൽ മൂന്നു തവണ ഇതുപയോഗിക്കണം. നെല്ലിക്ക അകാല നരയെന്ന പ്രശ്നത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section