ഇവിടെയാണു ഡോ.സെജുറ്റി ദാസ് ഗുപ്ത, ഡോ.ലിൻഡ റസിയോപ്പി എന്നിവരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമെത്തിയത്. കഴിഞ്ഞദിവസം ഉച്ചയോടെ എത്തിയ സംഘം മണിക്കൂറുകളോളം കൃഷിയിടത്തിൽ ചെലവഴിച്ച ശേഷമാണു മടങ്ങിയത്. കുളം ഒരുക്കൽ മുതൽ വിളവെടുപ്പു വരെയുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കൂടാതെ കരിമീൻ പിടിക്കുന്നതും കുഞ്ഞുങ്ങളെ പാക്ക് ചെയ്യുന്നതും നേരിൽ മനസ്സിലാക്കി. കൃഷി വിജ്ഞാൻ കേന്ദ്രം വിദഗ്ധൻ ഡോ.പി.എ.വികാസ് വിത്തുൽപാദന രീതികൾ വിവരിച്ചു നൽകി. ഷിബു തൈത്തറ, ഷൈബി സാജൻ എന്നിവർ പരിശീലനം നൽകി.
കരിമീൻ കൃഷി പഠിക്കാൻ അമേരിക്കൻ സംഘം കേരളത്തിൽ | American troop arrived kerala to study pearl spot fish
July 16, 2023
0