തൃശൂർ: കേരള കാര്‍ഷിക സര്‍വകലാശാല, കമ്മ്യൂണിക്കേഷന്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പൂന്തോട്ടപരിപാലനവും ലാന്‍ഡ് സ്കേപിങ്ങും എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലന പരിപാടി ജൂലൈ 19ന് സംഘടിപ്പിക്കുന്നു. ലാന്‍ഡ്സ്കേപ്പിങ്ങിന്റെയും പൂന്തോട്ടത്തിന്റെയും നിർമാണവും പരിപാലനം, ഇന്‍ഡോര്‍ ഗാര്‍ഡനിങ് ആശയങ്ങള്‍, നൂതന ഉദ്യാനങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ക്ലാസ്സുകള്‍ നടത്തുക. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 18ന് മുമ്പായി ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണിവരെയുളള സമയങ്ങളില്‍ രജിസ്റ്റര്‍ ചെയുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2370773
പൂന്തോട്ട പരിപാലനവും ലാൻഡ്സ്‌കേപിങ്ങും | Maintenance of garden and landscaping
July 12, 2023
0