കാർഷികോപകരണങ്ങൾക്ക് 80% വരെ സബ്സിഡി: സ്മാം പദ്ധതിയിൽ ഓഗസ്റ്റ് 1 മുതൽ അപേക്ഷ നൽകാം... | SMAM Project

കാർഷിക മേഖലയിൽ ചെലവു കുറഞ്ഞ രീതിയിൽ യന്ത്രവൽകരണം പ്രോത്സാഹിപ്പിക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്ര വൽക്കരണ ഉപ പദ്ധതി SMAM) പദ്ധതിയിൽ അംഗങ്ങളാകുന്നതിന് ഓഗസ്റ്റ് 1 മുതൽ അപേക്ഷ നൽകാം. കാർഷിക - യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വിളസംസ്കരണം വർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ ലഭ്യമാക്കുന്ന ഈ പദ്ധതിയിൽ അംഗമാകുന്നതിന്
http://agrimadhinery.nic.in/index എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

2023-24 സാമ്പത്തിക വർഷത്തിലെ വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകൾ ഓൺലൈൻ ആയി ഈ പോർട്ടലിൽ 01.08.2023 മുതൽ സ്വീകരിച്ചുതുടങ്ങും. കാർഷിക യന്ത്രവൽകരണ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായോ, സ്ഥലത്തെ കൃഷിഭവനുമായോ 0471 2306748, 0477 2266084, 0495 2725354 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.








Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section