അതിമനോഹരമായ നിരവധി ഗ്രാമങ്ങൾ കേരളത്തിലുടനീളമുണ്ട്. ഇവയിൽ കുട്ടനാട് പോലുള്ള ഗ്രാമങ്ങൾ അന്തർദേശീയ തലത്തിൽ പോലും പ്രശസ്തമാണ്. ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള ഒരു ഗ്രാമക്കാഴ്ച ട്വിറ്ററിൽ വൈറലായിരിക്കുകയാണ്.
10 of the most beautiful villages in India
— Colours of Bharat (@ColoursOfBharat) June 5, 2023
1. Kalpa, Himachal Pradesh pic.twitter.com/tKNCyboeX6
കളേഴ്സ് ഓഫ് ഭാരത് എന്ന ട്വിറ്റർ പേജിൽ വന്ന ഒരു ട്വീറ്റിൽ ഇന്ത്യയിലെ അതിമനോഹരങ്ങളായ പത്തു ഗ്രാമങ്ങളെ കുറിച്ച് വിവരിക്കുന്നുണ്ട്.
അറുപതിനായിരത്തോളം പേർ പിന്തുടരുന്ന ഈ പേജിൽ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളെ കുറിച്ചാണ് ചിത്രങ്ങൾ സഹിതം വിവരങ്ങളുള്ളത്. വ്യവസായി ആനന്ദ് മഹീന്ദ്ര ഉൾപ്പടെയുള്ളവർ ഇവ റീട്വീറ്റ് ചെയ്തതോടെ പോസ്റ്റ് വൈറലായി. ഇതിൽ മൂന്നാമതായി കൊടുത്തിരിക്കുന്നത് പാലക്കാടിന്റെ സ്വന്തം കൊല്ലങ്കോട് നിന്നുള്ള ചിത്രമാണ്.
പത്ത് ഗ്രാമങ്ങളിലെയും മനോഹരമായ ചിത്രങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പേരാണ് ഈ ഗ്രാമങ്ങൾ കാണാൻ ആഗ്രഹിക്കുന്നതായി കമന്റ് ചെയ്തിരിക്കുന്നത്. നേരത്തെ ഇവിടങ്ങൾ സന്ദർശിച്ചവർ അവിടേക്ക് എത്താനുള്ള വഴികളും കമന്റായി ഇടുന്നുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളുടെ സൗന്ദര്യം ലോകോത്തരമാണെന്നാണ് ചിലരുടെ അഭിപ്രായം.
'കളേഴ്സ് ഓഫ് ഭാരത്' തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളും അവയുടെ മനോഹരമായ ഫോട്ടോസും
1) ഹിമാചലിലെ കൽപ
2) മേഘാലയയിലെ മൗളിനോംങ്
3) പാലക്കാട്ടെ കൊല്ലങ്കോട്
4) തമിഴ്നാട്- കന്യാകുമാരിയിലെ മാത്തൂർ
5) കർണാടകയിലെ വാരംഗ
6) പശ്ചിമ ബംഗാൾ- ഡാർജിലിങ് അതിർത്തിയിലെ ഗോർഖേയ് ഖോല
7) ഒഡീഷയിലെ ജിരാംഗ്
8) അരുണാചൽ പ്രദേശിലെ സിറോ
9) ഉത്തരാഖണ്ഡിലെ മനാ
10) രാജസ്ഥാനിലെ ഖിംസർ