പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം ലോകത്തിലെ ഏറ്റവും രുചികരമായ പഴങ്ങളിൽ ഒന്നാണ്. ഈ പഴത്തിന്റെ ആയിരക്കണക്കിന് ഇനങ്ങൾ ലോകമെമ്പാടും കാണപ്പെടുന്നു. ഏറ്റവും വിലപിടിപ്പുള്ള മാമ്പഴങ്ങളുടെ പട്ടിക താഴെ കാണാം.
എന്തുകൊണ്ട് മാമ്പഴത്തെ 'പഴങ്ങളുടെ രാജാവ്' എന്ന് വിളിക്കുന്നു?
നല്ല രുചിയും തിളക്കമുള്ള നിറവും അതിന്റെ ക്രീം ഘടനയും കാരണം മാമ്പഴത്തെ പലപ്പോഴും 'പഴങ്ങളുടെ രാജാവ്' എന്ന് വിളിക്കുന്നു. അതിന്റെ അപ്രതിരോധ്യമായ മാധുര്യവും ഉഷ്ണമേഖലയിൽ വളരുന്ന സവിശേഷ ഇനമായത് കൊണ്ടും പാചക പ്രയോഗങ്ങളിൽ ഒരുപാട് ഉപയോഗിക്കാനാകുന്നതും ലോകമെമ്പാടുമുള്ള പഴവർഗ പ്രേമികൾക്കിടയിൽ ഇതിന് ഈ അഭിമാനകരമായ പദവി നേടിക്കൊടുത്തു.
1) മിയാസാക്കി മാമ്പഴം
ജപ്പാനിൽ നിന്നുള്ള ഈ അതുല്ല്യ മാമ്പഴത്തിന് അസാധാരണമായ വിലയുണ്ട്. ഇതിന് കിലോയ്ക്ക് 3 ലക്ഷം രൂപ വരെ വില വരും. ഇവ അവയുടെ സമ്പന്നവും മിനുസമുള്ള ക്രീമി ഘടനയാലും പേരുകേട്ടതാണ്. മാത്രമല്ല ഇവ അത്യപൂർവ ഇനമായി നിലകൊള്ളുന്നു.
2) ഹകുഗിൻ നോ തൈയോ
8 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ഹരിതഗൃഹത്തിൽ വളരുന്നതാണ് ഈ മാമ്പഴം. 'മഞ്ഞിലെ സൂര്യൻ' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. ഇതിന്റെ വില 19,000 രൂപയാണ്.
3) കോഹിതൂർ മാങ്ങ
ഇന്ത്യയിൽ കോഹിതൂർ ആണ് ഏറ്റവും വിലപിടിപ്പുള്ള മാമ്പഴ ഇനം. ഇതിന്റെ വില ഒരു കഷണത്തിന് 1,500-2,000 രൂപ വരെ വരും.
എന്താണ് ഇതിന്റെ പ്രത്യേകത
പശ്ചിമ ബംഗാളിൽ മാത്രം വളരുന്നു. മുമ്പുണ്ടായിരുന്ന രാജകുടുംബത്തിന് വേണ്ടി മാത്രം വളർന്നവയായിരുന്നു ഇവ.
4) അൽഫോൺസ് മാമ്പഴം
ഈ മാമ്പഴം അതിന്റെ മധുരിദമായ സ്വാദും ക്രീം ഘടനയും കൊണ്ട് വളരെ ജനപ്രിയമാണ്. ജ്യൂസി വിശേഷണം കൊണ്ട് മാമ്പഴങ്ങളുടെ രാജാവ് എന്ന് ഇതിനെ വിളിക്കപ്പെടുന്നു. കൊങ്കൺ മേഖലയിൽ വളരുന്ന ഈ മാമ്പഴത്തിന് GI ടാഗ് ഉണ്ട്. വില ഒരു ഡസനിന് ഏകദേശം 2,250-5,000 രൂപ വരെ വരും.
5) മനില മാംഗോസ്
ഈ മാമ്പഴം ഏറ്റവും മധുരമുള്ളതായതിന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. വില പലയിടത്തും വ്യത്യാസപ്പെടാം. ഫിലിപ്പീൻസിൽ വളരുന്ന ഈ മാമ്പഴത്തിന് വലുപ്പവും ഗുണനിലവാരവും അനുസരിച്ച് ഒരു കഷണത്തിന് 1,000 മുതൽ 2,500 രൂപ വരെയാണ് വില.
6) സിന്ധ്രി മാങ്ങ
പാക്കിസ്ഥാനിൽ ഏറ്റവും വിലപിടിപ്പുള്ള വസ്തുവാണിത്. സിന്ധ് മേഖലയിൽ വളരുന്നു. നല്ല മധുരമുള്ള ഒരു വലിയ മാമ്പഴമാണിത്. ഒരു കഷണത്തിന് 3,000 രൂപ വരെ വിലവരും.
7) നൂർ ജഹാൻ മാമ്പഴം
മുഗൾ ചക്രവർത്തി ജഹാംഗീറിന്റെ ഭാര്യ നൂർജഹാന്റെ പേരിൽ അറിയപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള ഒരു ജനപ്രിയ മാമ്പഴ ഇനമാണിത്. ഒന്നിന് 150-200 രൂപയാണ് വില.