ശല്യക്കാരായ ഈച്ചകളെ തുരത്താൻ ചെലവ് കുറഞ്ഞ മാർഗം, നിങ്ങളുടെ വീട്ടിൽ പരീക്ഷിക്കാം | Solutions to dispel bees

മഴക്കാലമല്ലേ വരാൻ പോകുന്നത്. ഈ സമയം ഏറെ ശല്യമുണ്ടാക്കുന്ന ഒന്നാണ് ഈച്ചകൾ. ഭക്ഷണത്തിലുൾപ്പടെ എവിടെയും ഇവ വന്നിരിക്കും. അതിനാൽത്തന്നെ രോഗങ്ങൾ പരത്തുന്നതിൽ മുന്നിലും അവരാണ്. ശല്യക്കാരായ ഈച്ചകളെ ഒഴിവാക്കുന്നതിനായുള സ്പ്രേകൾ വിപണിയിൽ ഇഷ്ടംപോലെ ഉണ്ടെങ്കിലും അവയിൽ ഒട്ടുമുക്കാലും കെമിക്കലുകൾ നിറഞ്ഞതായതിനാൽ മനുഷ്യർക്കും ഏറെ ദോഷകരമാണ്. മാത്രമല്ല ഇവയ്ക്ക് നല്ല വിലയും നൽകേണ്ടിവരും. എന്നാൽ ഒട്ടും ചെലവില്ലാതെ വീട്ടിൽ കാണുന്ന ചില വസ്തുക്കൾ കൊണ്ടുതന്നെ ഈച്ചയെ തുരത്താനാവും. അവ ഏതൊക്കെയെന്ന് നോക്കാം

ഉപ്പുവെള്ളം

ഈച്ചയെ ഒഴിവാക്കാൻ ഏറ്റവും ചെലവുകുറഞ്ഞ ഒരു മാർഗമാണ് ഉപ്പുവെളം സ്പ്രേ ചെയ്യുക എന്നത്.

ഒരുഗ്ലാസ് വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ഉപ്പ് കലർത്തി നന്നായി ഇളക്കുക. ഈ ഉപ്പുവെളം ഒരു കുപ്പിയിലേക്ക് മാറ്റിയശേഷം വീടിനുളിലും പരിസരങ്ങളിലും ഈച്ചകൾ പതിവായി പറക്കുന്നിടത്ത് തളിക്കുക. അധികം വൈകാതെ തന്നെ ഇതിന്റെ ഫലം കാണാനാവും. ഉപ്പിലെ ലവണ രസമാണ് ഈച്ചകളെ അകറ്റുന്നത്.

പുതിനയും തുളസിയും

പുതിനയുടെയും തുളസിയുടെയും സത്തുചേർന്ന വെള്ളം സ്പ്രേ ഈച്ചകളെ അകറ്റാൻ സഹായിക്കും. പുതിന ഇലയും തുളസിയിലയും ഓരോപിടി എടുത്ത് നന്നായി അരയ്ക്കുക. ആവശ്യത്തിന് വെള്ളം ചേർത്തശേഷം അരിക്കുക. ഒരു സ്പ്രേ കുപ്പിയിലേക്ക് പകർത്തി ഒഴിച്ച് ഈച്ച ശല്യം ഉള്ള പ്രദേശങ്ങളിൽ പ്രയോഗിക്കുക. വളരെപ്പെട്ടെന്നു തന്നെ ഈച്ചകൾ ഓടിയൊളിക്കും.

ഓറഞ്ച് തൊലി

വളരെ എളുപ്പത്തിൽ ലഭിക്കുന്ന ഒന്നാണ് ഓറഞ്ച് തൊലി. ഇവ ചെറുതായി നനച്ച ശേഷം ഒരു തുണിയിൽ പൊതിഞ്ഞ് കെട്ടി ഈച്ച ശല്യം കൂടുതലുള ഭാഗങ്ങളിൽ തൂക്കിയിടുക. വീടിനുളിലെ ഈച്ചകളെ തുരത്തുന്നതിന് ഏറ്റവും ഫലപ്രദമായ ഒന്നാണിത്.

ഇതുകൂടാതെ മറ്റ് നിരവധി മാർഗങ്ങളുണ്ട്. വീടും പരിസരവും എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുന്നതിലൂടെ തന്നെ ഈച്ചകളെ ഒരു പരിധിവരെ ഒഴിവാക്കാം.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section