40 ൽ നിന്ന് 80 ലേയ്ക്കാണ് ഉളളിവിലക്കയറ്റം. വെളുത്തുള്ളി കഴിഞ്ഞ ആഴ്ചയിലെ വിലയിൽ നിന്ന് 35 രൂപ കൂടിയിരിക്കുകയാണ്. സാമ്പാർ പരിപ്പിന് 40 രൂപ കൂടി. കിലോയ്ക്ക് 230 ൽ നിന്ന് വററൽമുളക് വില 270 ലേയ്ക്കാണ് കുതിച്ച് ചാടിയത്. വെളളകടല വില105 ൽ നിന്ന് 155 ലേയ്ക്കും ചെറുപയർ 110 ൽ നിന്ന് 140 ലേയ്ക്കും ഉഴുന്ന് വില 110 ൽ നിന്ന് 127 ലേയ്ക്കും കുതിച്ച് കയറി. ജീരക വില കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വർധിച്ചത്.
വിലക്കയറ്റം വീട്ടകങ്ങളെ മാത്രമല്ല ചെറുകിട ഹോട്ടലുകളേയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും കർശന പരിശോധനയിലൂടെ പൂഴ്ത്തി വയ്പ് അവസാനിപ്പിക്കുകയും ചെയ്യേണ്ട ഭക്ഷ്യവകുപ്പ് ഇതൊന്നും കണ്ടതായോ കേട്ടതായോ ഭാവിക്കുന്നില്ല എന്നാണ് ആരോപണമുയരുന്നത്.