മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍ | Service of Animal Doctor

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന/ മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍ എന്ന പദ്ധതിയുടെ ഭാഗമായുളള മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സര്‍ജന്‍, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റൻഡര്‍ എന്നിവര്‍ ഉണ്ടാകും. സര്‍ജറി ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാഹനത്തില്‍ ലഭ്യമാണ്. ഇപ്പോള്‍ 29 ബ്ലോക്കുകളില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സൗകര്യം ലഭ്യമാണ്. ഇത് സംസ്ഥാനത്ത് 129 ബ്ലോക്കുകളിലേയ്ക്കുകൂടി വ്യാപിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ഈ സേവനം ലഭിക്കുന്നതിന് 1962 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറുള്ള കേന്ദ്രീകൃത കോള്‍ സെന്‍റര്‍ നമ്പരില്‍ കര്‍ഷകര്‍ വിളിക്കേണ്ടതാണ്. കന്നുകാലി, ആട് എന്നിവയ്ക്ക് 450 രൂപയും അരുമ മൃഗങ്ങള്‍ക്ക് 950 രൂപയും കൃത്രിമ ബീജദാനത്തിന് 50 രൂപയുമാണ് നിരക്ക്. ഇത് ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്.









Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section