പ്രശ്നങ്ങൾ
കൊളസ്ട്രോൾ കൂടുന്നത് മൂലം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഹൃദ്രോഗം, ഹൃദയ സ്തംഭനം തുടങ്ങിയ പ്രശ്നങ്ങൾക്ക് കൊളസ്ട്രോൾ കാരണമാകാറുണ്ട്.
കൊളസ്ട്രോൾ കുറയ്ക്കാൻ
കൊളസ്ട്രോൾ കുറയ്ക്കാനുള്ള പ്രധനപ്പെട്ട വഴി വ്യായാമം ചെയ്യുക എന്നത് തന്നെയാണ്. എന്നാൽ ചില ഭക്ഷണങ്ങൾ കഴിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാം.
ഓട്ട്സ്
ശരീരത്തിൽ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടുവാൻ സഹായിക്കുന്ന ആഹാരമാണ് ഓട്സ്. ഓട്സിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതിൽ പഴങ്ങൾ ചേർത്ത് കഴിക്കുന്നതും ഗുണകരമാണ്.
സിട്രസ്സ് പഴങ്ങൾ
സിട്രസ്സ് പഴങ്ങളിൽ പെക്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് നന്നായി സഹായിക്കും. അതിനാൽ തന്നെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ എത്തുന്നത് തടയാൻ ഇത് സഹായിക്കും, അങ്ങനെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
നട്ട്സ്
നട്സിൽ ധാരാളം നല്ല കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ ശരീരത്തിൽ എത്താനും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
വഴുതനങ്ങ
വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ എണ്ണ ഒഴിവാക്കി കൊണ്ട് ഇത് പാചകം ചെയ്യാൻ ശ്രദ്ധിക്കണം.
വെണ്ടക്ക
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതാണ് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നത്.
ബീൻസ്
ബീൻസ് കഴിക്കുന്നതും ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായകമാണ്. ഇതിലെ ഫൈബറുകളാണ് ഇതിന് സഹായിക്കുന്നത്.