1)ഇന്ത്യയിലെ ആദ്യ ജൈവ കൃഷി സംസ്ഥാനം ഏത്?
സിക്കിം
2)ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി തുടങ്ങിയത് എവിടെ?
കേരളം
3) ഏത് വിളയുടെ സസ്യനാമമാണ് 'മ്യൂസ പാരാഡിസിക്ക'?
വാഴ
4) 'ഇന്ത്യയുടെ ദാന്യപ്പുര' എന്നറിയപ്പെടുന്ന സംസ്ഥാനം?
പഞ്ചാബ്
5) ഏറ്റവും മികച്ച കർഷകന് കേരള സർക്കാർ നൽകുന്ന ബഹുമതി?
കർഷകോത്തമ
6) ലോകത്തിലെ ഏറ്റവും ചെറിയ പശു?
വെച്ചൂർ
7) ഭൗമസൂചി പദവി ലഭിച്ച കേരളത്തിലെ നെല്ലിനങ്ങൾ ഏതെല്ലാം?
നവര, ഗന്ധകശാല
8) പാവപ്പെട്ടവന്റെ മത്സ്യം ഏത്?
ചാള
9) ബാച്ചിലേഴ്സ് ബട്ടൺ എന്നറിയപ്പെടുന്ന പൂവ്?
വാടാമല്ലി
10) മലപ്പുറം ജില്ലയിലെ നിലമ്പൂർ ഏത് മരത്തിന്റെ പേരിലാണ് പ്രസിദ്ധം?
തേക്ക്
11) ലോക നാളികേര ദിനം എന്ന്?
സെപ്റ്റംബർ 2
12) അത്ഭുത നെല്ല് എന്ന പേരിൽ പ്രസിദ്ധമായ അരി?
IR 8
13) കേരളത്തിൽ ഏറ്റവും കൂടുതലുള്ള മണ്ണിനം?
ലാറ്ററൈറ്റ്
14) കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല?
ഇടുക്കി
15) പട്ടുനൂൽപുഴു വളർത്തലിന്റെ ശാസ്ത്ര നാമം എന്താണ്?
സെറികൾച്ചർ
16) എത്ര വർഷം കൂടുമ്പോഴാണ് കാർഷിക സെൻസസ് നടത്തുന്നത്?
5 വർഷം
17) കറുപ്പ് ലഭിക്കുന്ന ചെടി ഏതാണ്?
ഓപിയം പോപ്പി
18) കോഴിമുട്ട വിരിയാൻ എത്ര ദിവസം വേണം?
21 ദിവസം
19) റബ്ബർ പാൽ ഉറക്കാൻ ഉപയോഗിക്കുന്ന ആസിഡിന്റെ പേര്?
ഫോർമിക് ആസിഡ്
20) കേരളത്തിൽ വനമില്ലാത്ത ഏക ജില്ല ഏത്?
ആലപ്പുഴ
21) അറബിക്ക, റോബസ്റ്റ, ലിബറിക്ക എന്നിവ ഏത് വിളയുടെ ഇനമാണ്?
കാപ്പി
22) ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്ന ഫലം?
വാളൻപുളി
23) കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉൽപാദിപ്പിക്കുന്ന ജില്ല?
ഇടുക്കി
24) 'ചൈനീസ് പൊട്ടാറ്റൊ' ഏത് വിളയാണ്?
കൂർക്ക
25) ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ചൗധരി ചരൺസിംഗ് (ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി)
26) ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
എം എസ് സ്വാമിനാഥൻ
27) കേന്ദ്ര ഗവൺമെന്റ് മികച്ച കർഷകന് നൽകുന്ന പുരസ്കാരം?
കിസാൻ പണ്ഡിറ്റ്
28) മത്സ്യവും പച്ചക്കറികളും ഒരുമിച്ച് കൃഷി ചെയ്യുന്ന രീതിക്ക് പറയുന്ന പേര്?
അക്വാപോണിക്സ്
29) ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം?
തുളസി
30) പച്ച സ്വർണ്ണം എന്നറിയപ്പെടുന്നത്?
വാനില
31) ഏറ്റവും കൂടുതൽ കൊഴുപ്പടങ്ങിയ സുഗന്ധവ്യജ്ഞനം ?
ജാതിക്ക
32) ഇന്ത്യയിലെ ഏറ്റവും വിലകൂടിയ സുഗന്ധദ്രവ്യം?
കുങ്കുമപ്പൂ
33) കേരള കാർഷിക കോളേജ് സ്ഥിതിചെയ്യുന്നത്?
വെള്ളാനിക്കര
34) കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന ജില്ല?
ഇടുക്കി
35) ഒരു ഞാറ്റുവേല എന്നത് എത്ര ദിവസമാണ്?
12- 13 ദിവസം
36) ഐക്യരാഷ്ട്ര സംഘടന അന്താരാഷ്ട്ര നെല്ല് വർഷമായി ഏതു വർഷമാണ് ആചരിച്ചത്?
2004
37) സമയം അറിയുന്ന പക്ഷി?
കാക്ക
38) എപ്പികൾച്ചർ എന്താണ്?
തേനീച്ച വളർത്തൽ
39) പരിസ്ഥിതിയിലെ വൃക്ഷ വിളകളെ നശിപ്പിക്കാതെ അവയ്ക്ക് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള കൃഷി രീതി ഏതാണ്?
പെർമാ കൾച്ചർ
40) ഇന്ത്യയിലെ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട സുഗന്ധ നെല്ലിനം ഏതാണ്?
ബസുമതി
41) നെല്ലിന്റെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
വിറ്റാമിൻ ബി
42) കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പക്ഷി?
മൂങ്ങ
43) കർഷകരുടെ കലപ്പ എന്നറിയപ്പെടുന്ന ജീവി?
മണ്ണിര
44) ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ. വർഗീസ് കുര്യൻ
45) കറുത്തപൊന്ന്, യവനപ്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
കുരുമുളക്
46) അന്തർ ദേശീയ ഭക്ഷണമായി അംഗീകരിച്ച കാർഷിക വിള ?
കാബേജ്
47) കായീച്ച ഏതു കൃഷിയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്?
പച്ചക്കറി കൃഷി
48) പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
കരിമ്പ്
49) ഒരു ഇല മാത്രമുള്ള സസ്യം?
ചേന
50) പത്മശ്രീ പുരസ്കാരം നേടിയ ആദ്യ കർഷകൻ?
സുഭാഷ് പലേക്കർ
51) ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന നാരുവിള?
പരുത്തി
52) പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്ന പഴം?
ഏത്തപ്പഴം
53) കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗത്തിന്റെ രോഗകാരി?
ഫംഗസ്
54) സമുദ്രനിരപ്പിൽ നിന്നും താഴെ കൃഷി ചെയ്യുന്ന ലോകത്തിലെ ഏക പ്രദേശം?
കുട്ടനാട് (ആലപ്പുഴ)
55) നെല്ലു ഉണക്കാൻ ഉപയോഗിക്കുന്ന മുളകൊണ്ടുള്ള വസ്തു?
പനമ്പ്
56) ആദ്യത്തെ ജൈവവൈവിധ്യ രജിസ്റ്റർ എന്നറിയപ്പെടുന്നത് പുസ്തകം?
കൃഷിഗീത
57) രജത വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
മുട്ട ഉല്പാദനം