പൂളക്കപ്പാറ, കാനക്കുത്ത് ഉൾപ്പെടെയുള്ള തോട്ടങ്ങളിൽ നിന്നും ശേഖരിച്ച വിത്തുകളാണ് തൈകൾ ഉത്പാദിപ്പിക്കാനായി ഉപയോഗിച്ചത്. കപ്പ് തൈകളാണ് സെൻട്രൽ നഴ്സറിയുള്ളത്. 50 വർഷം പൂർത്തിയാകുമ്പോൾ തോട്ടങ്ങൾ വനം വകുപ്പ് മുറിച്ചുമാറ്റും. ഇവിടെയാണ് പുതിയ തേക്ക് തോട്ടങ്ങൾ പ്ലാന്റ് ചെയ്യുക. പ്രളയത്തിനും കൊവിഡിനും ശേഷം പുതിയ തോക്ക് തോട്ടങ്ങൾ വെച്ചുപിടി പ്പിക്കാൻ ഒരുങ്ങുകയാണ് വനം വകുപ്പ്.
പൊതുജനങ്ങൾക്കായി വിൽപ്പനക്ക് തയ്യാറാക്കിയ 25,000 തൈകളിൽ 6000 എണ്ണം വിറ്റു കഴിഞ്ഞു. തമിഴ്നാട്ടിൽ നിന്നും കാസർക്കോട്, കണ്ണൂർ കോഴിക്കോട്, ജില്ലകളിൽ നിന്നുമാണ് കൂടുതൽ ആവശ്യക്കാർ എത്തുന്നത്. ഇക്കുറി തേക്ക് തൈകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് സെൻട്രൽ നഴ്സറി റേഞ്ച് ഓഫീസർ എം രമേശൻ പറഞ്ഞു. തൈകൾ ആവശ്യമു ള്ളവർക്ക് 8547 602171 നമ്പറിൽ ബന്ധപ്പെടാം.