പ്രഥമ ക്ഷീരസ്‌നേഹി പുരസ്‌കാരം പ്രഖ്യാപിച്ചു. പുരസ്‌കാര ദാനം നാളെ ശനിയാഴ്ച | Dairy lover Award

മൃഗസംരക്ഷണ - ക്ഷീരവികസന - ക്ഷീരോൽപ്പാദക മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് സമദർശി കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ക്ഷീര സ്നേഹി പുരസ്ക്കാരം ലോക ക്ഷീരദിനമായ ജൂൺ 1-ന് പ്രഖ്യാപിച്ചു. പുരസ്‌കാര ദാന ചടങ്ങ് ജൂൺ 10 ശനിയാഴ്ച നടക്കും. പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് 👇👇


പ്രിയപ്പെട്ടവരെ,

മുതുകുളം കേന്ദ്രമാക്കി , കേരളത്തിലുടനീളം പ്രവർത്തനപരിധി നിശ്ചയിച്ച് സാംസ്കാരിക മേഖലയിലും ജീവകാരുണ്യരംഗത്തും സജീവമായി ഇടപെട്ട് സമസ്ത മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു പോരുന്ന സൊസൈറ്റിയാണ് സമദർശി.

 മൃഗസംരക്ഷണ - ക്ഷീരവികസന - ക്ഷീരോൽപ്പാദക മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് സമദർശി കൾച്ചറൽ ആന്റ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ ക്ഷീര സ്നേഹി പുരസ്ക്കാരം ലോക ക്ഷീരദിനമായ ജൂൺ 1-ന് പ്രഖ്യാപിച്ചു.

മൃഗസംരക്ഷണ മേഖലയിലെ സമഗ്ര സംഭാവനക്ക് മൃഗസംരക്ഷണ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ ഡോ. ശുദ്ധോദനനും 
ക്ഷീര വികസനരംഗത്തെ സമഗ്ര സംഭാവനക്ക് കണ്ണൂർ എടക്കാട് ക്ഷീര വികസന ഓഫീസർ എം.വി.ജയനും 
ക്ഷീരോൽപ്പാദക മേഖലയിലെ സമഗ്ര സംഭാവനക്ക് വയനാട് ദീപ്തി ഗിരി ക്ഷീരസംഘം സെക്രട്ടറി പി.കെ. ജയപ്രകാശും പുരസ്ക്കാരത്തിന് അർഹരായി.

സമദർശി ചെയർമാൻ അഡ്വ. കെ സന്തോഷ് കുമാരൻ തമ്പി അദ്ധ്യക്ഷനും മൃഗസംരക്ഷണ വകുപ്പ് മുൻ അസി.ഡയറക്ടർ ഡോ.ഡി. ബീന, മുൻക്ഷീരവികസനഓഫീസർ പി.സി. അനിൽകുമാർ, ഓച്ചിറ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനകേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് കെ.കെ.ബാലമുരളി എന്നിവർ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് നിർണ്ണയിച്ചത്.

ക്ഷീരസ്നേഹി പുരസ്കാരം ജൂൺ 10, ശനിയാഴ്ച രാവിലെ 10 മണിക്ക് പാലക്കാട് എലപ്പുള്ളി കുന്നാച്ചിയിലുള്ള ശ്രീദേവി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സംസ്ഥാന വൈദ്യുതി വകുപ്പുമന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മാനിക്കും.

പാലക്കാട് എം.പി. ശ്രീ.വി.കെ ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മലമ്പുഴ എം.എൽ.എ. ശ്രീ. എ.പ്രഭാകരൻ ക്ഷീര കർഷകർക്ക് കിറ്റ് വിതരണം നിർവ്വഹിക്കും  

 മിൽമ ചെയർമാൻ ശ്രീ.കെ.എസ്. മണി ലോക ക്ഷീരദിന സന്ദേശം നൽകും .

സമദർശി ചെയർമാൻ അഡ്വ. കെ.സന്തോഷ് കുമാരൻ തമ്പി സ്വാഗതമോതുന്നതോടൊപ്പം ചടങ്ങിൽ അവാർഡു ജേതാക്കളെ പരിചയപ്പെടുത്തും.

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ.രേവതി ബാബു, 
ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ.ആർ. രാംഗോപാൽ, 
ക്ഷീരവികസന വകുപ്പ് പാലക്കാട് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ ശ്രീമതി.എൻ. ബിന്ദു, 
പാലക്കാട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.ആർ. ഗുണതീത, 
ഓച്ചിറ ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനകേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ശ്രീ.കെ.കെ.ബാലമുരളി,
വയനാട് ദീപ്തിഗിരി ക്ഷീരസംഘം പ്രസിഡന്റ് ശ്രീ.പ്രദീപ് മാസ്റ്റർ, 
കർഷകശ്രീ.സി.ജെ സ്ക്കറിയാ പിള്ള,
 കർഷകശ്രീ.ശ്രീ. ഭൂവനേശ്വരി, 
പാലക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ.സി. ബാലൻ,
 സമദർശി വൈസ് ചെയർമാൻ ശ്രീ.കെ.ജി.രാധാകൃഷ്ണപിള്ള, എന്നിവർ അനുമോദന പ്രസംഗം നടത്തും

തുടർന്ന് ക്ഷീരമേഖലയിലെ വർഷകാല പ്രശ്നങ്ങൾ, പരിഹാരങ്ങൾ സംബദ്ധിച്ച സെമിനാറുകളിൽ ഡോ.ടി.ആർ. ജയകൃഷ്ണൻ മോഡറേറ്ററാകും.

മഴക്കാല കന്നുകാലി രോഗ പ്രതിരോധം എന്ന വിഷയത്തിൽ ഡോ.ആർ.സുധി സെമിനാർ അവതരിപ്പിക്കും.

സുസ്ഥിര വികസനം, ക്ഷീരമേഖല എന്ന വിഷയത്തിൽ ചിറ്റൂർ ക്ഷീരവികസന ഓഫീസർ ശ്രീമതി.എം.എസ്. അഫ്സ സെമിനാർ നടത്തും.

മഴക്കാല പാൽ ഗുണനിലവാരം എന്ന വിഷയത്തിൽ മിൽമ പാലക്കാട് ജില്ലാ പി ആന്റ് ഐ ഓഫീസർ ശ്രീമതി.ഷീജ ഏലിയാസ് സെമിനാർ അവതരിപ്പിക്കും.

ഒയിസ്ക എലപ്പുള്ളി ചാപ്റ്റർ സെക്രട്ടറി ശ്രീ.വി.ചെന്താമര ചടങ്ങിൽ നന്ദി രേഖപ്പെടുത്തും.

ഏവരേയും പരിപാടിയിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു  

സ്നേഹത്തോടെ,

അഡ്വ. K. സന്തോഷ് കുമാരൻ തമ്പി
ചെയർമാൻ, സമദർശി
Mob : 9846877017.

സുജിത്ത് ഉത്തമൻ
ജനറൽ സെക്രട്ടറി, സമദർശി

വി. മണി
(പ്രസിഡന്റ്, എലപ്പുള്ളി ക്ഷീരസംഘം )
സംഘാടക സമിതി ചെയർമാൻ

മുതുകുളം
02/06/2023


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section