മികച്ച നേതൃത്വവും എന്തിനും തയ്യാറായി നിൽക്കുന്ന അദ്ധ്യാപക-വിദ്യാർത്ഥി ടീമും ഉണ്ടെങ്കിൽ നമ്മുടെ കലാലയങ്ങളെ, മികവിന്റെ കേന്ദ്രങ്ങൾ ആക്കാം എന്ന് കൊല്ലം ജില്ലയിലെ SN പോളി ടെക്നിക് കൊട്ടിയം തെളിയിക്കുന്നു.
Open precision farming, Fruit Orchard എന്നിവയുടെ സൃഷ്ടി-പരിപാലനത്തിലൂടെ ഒരു ഹരിത കാർഷിക സംസ്കാരം കുട്ടികളിലേക്ക് പകരാൻ പ്രിൻസിപ്പൽ സന്ദീപ് സർ, NCC ചാർജ് ഓഫീസർ ശ്രീ. സനൽകുമാർ, Nature &Agriculture കോർഡിനേറ്റർ ശ്രീ. അനീഷ് എന്നിവർ നേതൃത്വം നൽകുന്ന ഫാക്കൽട്ടി ടീമിന് സാധിച്ചിരിക്കുന്നു.
ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. Nature &Agriculture Club തയ്യാറാക്കിയ 'ഞങ്ങളും കൃഷിയിലേക്ക് 'എന്ന സചിത്ര റിപ്പോർട്ട് പരിപാടിയിൽ പ്രകാശനം ചെയ്തു. ക്യാമ്പസ്സിൽ വൃക്ഷതൈകൾ നട്ടു.
കഴിഞ്ഞ വർഷം നട്ട വൃക്ഷങ്ങൾ എല്ലാം നല്ല നിലയിൽ പരിപാലിച്ചിരിക്കപെട്ടിട്ടുണ്ട്.
കുട്ടികൾ നട്ട്,പരിപാലിച്ച്, വിളവെടുക്കുന്ന open precision farming പച്ചക്കറി തോട്ടം അവിടെ ഉണ്ട്. ക്യാമ്പസ്സിൽ കഴിഞ്ഞ വർഷം നട്ട റംബുട്ടാൻ, പുലാസാൻ, സന്തോൾ, അബിയു എന്നിവയെല്ലാം എന്നിവയെല്ലാം അവിടെ കാണാനാവും. ചില റംബുട്ടാൻ തൈകൾ കായ്ച്ചും തുടങ്ങി. Home grown ൽ നിന്നും വാങ്ങിയ വലിയ തൈകൾ ആയിരുന്നു.
അവയുടെ എല്ലാം തടങ്ങളിൽ, മത്തൻ ചെടികൾ പൂത്ത് കായ്ച്ചു നിൽക്കുന്നുണ്ടായിരുന്നു. ഒരു ഡസനിലധികം മത്തങ്ങാകൾ വിളവെടുത്തു.
Start up മിഷൻ, K-DISC, കൃഷി വകുപ്പ്, കാർഷിക സർവ്വ കലാശാല എന്നിവരുമായി ചേർന്ന് കേരളത്തിലെ ചെറുകിട കർഷകർക്ക് ആവശ്യമുള്ള ലഘു യന്ത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രൊജക്ടുകൾ, Mechanical Dept കുട്ടികൾക്ക് നൽകി, അവ വിജയത്തിലേക്കു അടുത്ത് കൊണ്ടിരിക്കുകയാണ്. ചില മാതൃകകൾ കേരള സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടന്ന 'എന്റെ കേരളം 'എക്സിബിഷനിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ സന്ദീപ് സർ പറഞ്ഞു.
രാജ്യത്തെ IIT കൾ, NIT കൾ, എഞ്ചിനീയറിംഗ് കോളേജ്കൾ, പോളി ടെക്നിക്കുകൾ, ITI കൾ എന്നിവർ മനസ്സ് വച്ചാൽ നമ്മുടെ കർഷകർക്ക് ആവശ്യമായ ലഘുയന്ത്രങ്ങൾ രൂപകല്പന ചെയ്ത് ഇറക്കാൻ നമുക്ക് കഴിയില്ലേ?
അതിനാവശ്യമായ linkages, assistance, mentoring ഒക്കെ ഇത്തരം തല്പരരായ സ്ഥാപനങ്ങൾക്ക് നൽകാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചു പോയി.
ഓരോ പരിസ്ഥിതി ദിനത്തിലും മരം വച്ച് പോകുന്ന ആചാരങ്ങൾക്കപ്പുറം, അവ കൃത്യമായി പരിപാലിക്കേണ്ട ഉത്തരവാദിത്വവും കലാലയങ്ങൾക്കുണ്ട് എന്ന സന്ദേശം SN പോളി ടെക്നിക് നൽകുന്നു.
Photos